---
title: " #accident | നായ കുറുകെ ചാടി ; കാര്‍ മലക്കം മറിഞ്ഞത് രണ്ടു തവണ; അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്"
english_title: "The #dog #jumped #across; The #car #overturned #twice; 2 #people were #injured in the #accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220197/the-dog-jumped-across-the-car-overturned-twice-2-people-were-injured-in-the-accident"
published_at: "2024-07-15T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66952ece35372_car.jpg"
keywords: []
---

#  #accident | നായ കുറുകെ ചാടി ; കാര്‍ മലക്കം മറിഞ്ഞത് രണ്ടു തവണ; അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

> **Lead Summary:** മലപ്പുറം: മലപ്പുറം എടവണ്ണയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് കാർ അപകടത്തിൽ പെട്ടു.

## Article Content

മലപ്പുറം: മലപ്പുറം എടവണ്ണയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് കാർ അപകടത്തിൽ പെട്ടു.

എടവണ്ണ ഭാഗത്തുനിന്നും വരികയായിരുന്ന കാർ നായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് 2 മണിയോടെ ആണ് അപകടം നടന്നത്.

റോഡിലൂടെ വളവ് തിരിഞ്ഞുവരുന്നതിനിടെ പെട്ടെന്ന് നായ കുറുകെ കടക്കുകയായിരുന്നു. ഇതോടെ ബ്രേക്ക് ചവിട്ടിയെങ്കിലും കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞു.

രണ്ടു തവണയാണ് കാര്‍ തലകീഴായി മറിഞ്ഞത്. എടവണ്ണ സ്വദേശികളായ 2 പേരാണ് കാറിൽ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220197/the-dog-jumped-across-the-car-overturned-twice-2-people-were-injured-in-the-accident)