---
title: "#amaiychanaccident | തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി"
english_title: "The #body of the #missing #Joey was #found while #cleaning the #ditch"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220026/the-body-of-the-missing-joey-was-found-while-cleaning-the-ditch"
published_at: "2024-07-15T09:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694a1400c895_amaiychan.jpg"
keywords: []
---

# #amaiychanaccident | തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം :** തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി.

## Article Content

**തിരുവനന്തപുരം :** തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി.

പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്.

കഴിഞ്ഞ 48 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് . ശുചീകരണത്തിനായി വന്ന തൊഴിലാളികളാണ് മൃതദേഹം പൊങ്ങി നിൽക്കുന്ന നിലയിൽ കണ്ടത് മൃതദേഹം ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിരീകരിച്ചു. പൊലീസ് സംഘവും ജോയിയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാം ദിവസമായ തെരച്ചിലിനൊടുവിൽ അല്പത്തസമയം മുൻപാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത് . നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ ആറരയോടെ തിരച്ചിൽ തുടങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220026/the-body-of-the-missing-joey-was-found-while-cleaning-the-ditch)