---
title: "#schoolvehicles | ഫിറ്റ്നസും സ്‌പീഡ്‌ ഗവർണറുമില്ല;  സ്‌കൂൾവാഹനങ്ങൾക്കെതിരെ നടപടി"
english_title: "No #fitness or #speed #governor;  #Action #against #schoolvehicles"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/219544/no-fitness-or-speed-governor-action-against-schoolvehicles"
published_at: "2024-07-13T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6691f1cee437e_shool.jpg"
keywords: []
---

# #schoolvehicles | ഫിറ്റ്നസും സ്‌പീഡ്‌ ഗവർണറുമില്ല;  സ്‌കൂൾവാഹനങ്ങൾക്കെതിരെ നടപടി

> **Lead Summary:** **തൃക്കാക്കര : ** ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും സ്പീഡ് ഗവർണർ അഴിച്ചുവച്ചും സർവീസ്‌ നടത്തിയ സ്‌കൂൾവാഹനങ്ങൾക്കെതിരെ നടപടി.

## Article Content

**തൃക്കാക്കര : ** ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും സ്പീഡ് ഗവർണർ അഴിച്ചുവച്ചും സർവീസ്‌ നടത്തിയ സ്‌കൂൾവാഹനങ്ങൾക്കെതിരെ നടപടി.

കാക്കനാട്‌ വാഴക്കാലയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ കുട്ടികളുമായി പോയ സ്‌കൂൾവാൻ മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത്‌ പിഴയിട്ടു. തുടർനടപടികൾക്ക് ആർഡിഡിയോട് ശുപാർശ ചെയ്തു.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി ഐ അസിമും അസിസ്റ്റന്റ്‌ ഇൻസ്പെക്‌ടർ സ്റ്റാൻലിയും രാവിലെ ഓഫീസിലേക്ക് പോകുംവഴി വാഴക്കാലയിൽ പഴക്കംചെന്ന വാഹനത്തിൽ വിദ്യാർഥികളെ കയറ്റുന്നത്‌ കണ്ടു. കളമശേരി വിടാക്കുഴ എംജെഎസ് ഇന്റർനാഷണൽ സ്‌കൂളിന്റേതായിരുന്നു വാൻ.

വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ വാഹനത്തിന്‌ ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തി. തുടർന്ന്‌ പിന്തുടർന്ന് പടമുകളിൽ വാൻ തടഞ്ഞു. പ്രീപ്രൈമറി ക്ലാസിലെ അഞ്ച്‌ വിദ്യാർഥികളെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. വാഹനം കലക്ടറേറ്റ് വളപ്പിലേക്ക് മാറ്റി.

സീപോർട്ട് എയർപോർട്ട് റോഡിൽ നടത്തിയ പരിശോധനയിലാണ്‌ കളമശേരി സെന്റ് പോൾസ് സ്കൂളിന്റെ ബസ്‌ സ്പീഡ് ഗവർണർ അഴിച്ചുവച്ച് സർവീസ് നടത്തുന്നത്‌ കണ്ടെത്തിയത്‌. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ടയറിന്റെ കമ്പികൾ പുറത്തുകാണാവുന്ന നിലയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/219544/no-fitness-or-speed-governor-action-against-schoolvehicles)