---
title: "#Tirumaradi | തിരുമാറാടി പഞ്ചായത്തിൽ 31 കുടുംബങ്ങൾകൂടി ലൈഫ് ഭവനപദ്ധതിയുടെ തണലിലേക്ക്"
english_title: "31 more #families in #Tirumaradi #panchayat under the #life #housing #scheme"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/219543/31-more-families-in-tirumaradi-panchayat-under-the-life-housing-scheme"
published_at: "2024-07-13T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6691f0884990e_thiru.jpg"
keywords: []
---

# #Tirumaradi | തിരുമാറാടി പഞ്ചായത്തിൽ 31 കുടുംബങ്ങൾകൂടി ലൈഫ് ഭവനപദ്ധതിയുടെ തണലിലേക്ക്

> **Lead Summary:** **കൂത്താട്ടുകുളം : ** തിരുമാറാടി പഞ്ചായത്തിൽ 31 കുടുംബങ്ങൾകൂടി ലൈഫ് ഭവനപദ്ധതിയുടെ തണലിലേക്ക്.

## Article Content

**കൂത്താട്ടുകുളം : ** തിരുമാറാടി പഞ്ചായത്തിൽ 31 കുടുംബങ്ങൾകൂടി ലൈഫ് ഭവനപദ്ധതിയുടെ തണലിലേക്ക്.

വീടുകളുടെ താക്കോൽ കൈമാറലും ഹരിതകർമസേന യൂസർ ഫീ ശേഖരണം നൂറുശതമാനം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനവും 16ന് രാവിലെ പത്തിന്‌ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. 49 പേർ കരാർ വച്ചതിൽ ഇതുവരെ 31 വീടുകൾ പൂർത്തിയാക്കി.

1,21,91,364 രൂപയാണ് പദ്ധതിച്ചെലവ്. ഇവരിൽ മൂന്നുപേർക്ക് ഭൂമി വാങ്ങാനുള്ള സഹായവും നൽകി. ലൈഫ് പദ്ധതിയിൽ ഇതോടെ 97 കുടുംബങ്ങൾക്ക് വീടായി. ഇതിനായി 2,79,34,435 രൂപ ചെലവിട്ടതായി പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യമോൾ പ്രകാശ് പറഞ്ഞു.

മുടങ്ങിക്കിടന്ന മൂന്ന് വീടുകളുടെ നിർമാണം അധിക ധനസഹായം നൽകി പൂർത്തിയാക്കി. രണ്ടാംഘട്ടമായി വാസയോഗ്യമായ മൂന്നുപേർക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകി.

പട്ടികയിലുള്ള എല്ലാ ഗുണഭോക്താക്കൾക്കും ഘട്ടം ഘട്ടമായി സുരക്ഷിതഭവനം ഒരുക്കാനാണ് ശ്രമമെന്ന്‌ പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/219543/31-more-families-in-tirumaradi-panchayat-under-the-life-housing-scheme)