---
title: "#heavyrain | വെള്ളച്ചാട്ടം കാണാൻ പോയി, പുഴയിൽ മലവെള്ളപ്പാച്ചിൽ; മൂന്ന് യുവാക്കൾ കുടുങ്ങി "
english_title: "I #went to see the #waterfall, the river was #flooded; #Three #youths were #trapped"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/219472/i-went-to-see-the-waterfall-the-river-was-flooded-three-youths-were-trapped"
published_at: "2024-07-12T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669143115686a_river.jpg"
keywords: []
---

# #heavyrain | വെള്ളച്ചാട്ടം കാണാൻ പോയി, പുഴയിൽ മലവെള്ളപ്പാച്ചിൽ; മൂന്ന് യുവാക്കൾ കുടുങ്ങി 

> **Lead Summary:** മലപ്പുറം: കനത്ത മഴയിൽ മൂന്ന് യുവാക്കൾ നിലമ്പൂർ ആഡ്യൻപാറ പുഴക്കക്കരെ കുടുങ്ങിയതായി വിവരം.

## Article Content

മലപ്പുറം: കനത്ത മഴയിൽ മൂന്ന് യുവാക്കൾ നിലമ്പൂർ ആഡ്യൻപാറ പുഴക്കക്കരെ കുടുങ്ങിയതായി വിവരം.

വെള്ളച്ചാട്ടം കാണാൻ പോയ ആറംഗ സംഘത്തിലെ മൂന്നു പേരാണ് പുഴക്കക്കരെ കുടുങ്ങിയത്. പന്തീരായിരം വനത്തിലാണ് നിലവിൽ യുവാക്കളുള്ളത്.

പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായതോടെയാണ് മൂന്നു പേർ അക്കരയും മൂന്നു പേർ ഇക്കരയുമായത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി ഇവരെ ഇക്കരെയെത്തിക്കാൻ ശ്രമം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/219472/i-went-to-see-the-waterfall-the-river-was-flooded-three-youths-were-trapped)