---
title: "#ShrutiSitara | വിദ്യാർഥികളുമായി സംവദിച്ച്‌  ശ്രുതി സിതാര"
english_title: "#ShrutiSitara #interacted with the #students"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/219239/shrutisitara-interacted-with-the-students"
published_at: "2024-07-12T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690713b908dd_sruthi.jpg"
keywords: []
---

# #ShrutiSitara | വിദ്യാർഥികളുമായി സംവദിച്ച്‌  ശ്രുതി സിതാര

> **Lead Summary:** **കൊച്ചി : ** പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മഴവിൽ മാസാചരണത്തിന്റെ ഭാഗമായി ചിറ്റൂർ എസ്ബിഒഎ സ്കൂളിൽ ‘മിസ് ട്രാൻസ് ഗ്ലോബൽ -ശ്രുതി സിതാരയുമായി ഒരു സംവാദം’ പരിപാടി സംഘടിപ്പിച്ചു.

## Article Content

**കൊച്ചി : ** പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മഴവിൽ മാസാചരണത്തിന്റെ ഭാഗമായി ചിറ്റൂർ എസ്ബിഒഎ സ്കൂളിൽ ‘മിസ് ട്രാൻസ് ഗ്ലോബൽ -ശ്രുതി സിതാരയുമായി ഒരു സംവാദം’ പരിപാടി സംഘടിപ്പിച്ചു.

മുഖ്യാതിഥിയായ എൽജിബിടിക്യു ആക്ടിവിസ്റ്റ് ശ്രുതി സിതാര വിദ്യാർഥികളുമായി സംവദിച്ചു. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കാനും സഹാനുഭൂതിയോടെ പെരുമാറാനുംകൂടിയുള്ളതാണ് വിദ്യാഭ്യാസമെന്ന് ശ്രുതി പറഞ്ഞു.

പ്രിൻസിപ്പൽ ശ്രീകല കരുണാകരൻ അധ്യക്ഷയായി. ഹെഡ്മിസ്‌ട്രസ് പ്രിയ മേനോൻ, അസി. ഹെഡ്മിസ്‌ട്രസ് ട്രീസ ടി ബിജു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/219239/shrutisitara-interacted-with-the-students)