---
title: "#Slaughterwaste | കൈത്തോട്ടിൽ അറവുമാലിന്യം ;  നടപടിവേണം"
english_title: "#Slaughterwaste in #hand;  #Action is #required"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/219238/slaughterwaste-in-hand-action-is-required"
published_at: "2024-07-12T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690705c9d3d2_aravu.jpg"
keywords: []
---

# #Slaughterwaste | കൈത്തോട്ടിൽ അറവുമാലിന്യം ;  നടപടിവേണം

> **Lead Summary:** **കാലടി :** കാലടി പഞ്ചായത്തിലെ പിരാരൂരിൽ ശബരി റെയിൽവേ അടിപ്പാതയ്‌ക്കുസമീപമുള്ള കൈത്തോട്ടിൽ അറവുമാലിന്യം തള്ളുന്നത് പതിവാകുന്നു.

## Article Content

**കാലടി :** കാലടി പഞ്ചായത്തിലെ പിരാരൂരിൽ ശബരി റെയിൽവേ അടിപ്പാതയ്‌ക്കുസമീപമുള്ള കൈത്തോട്ടിൽ അറവുമാലിന്യം തള്ളുന്നത് പതിവാകുന്നു.

രാത്രിയുടെ മറവിലാണ് മാലിന്യം പാടശേഖരത്ത് തള്ളുന്നത്. അറവുമാലിന്യം ചീഞ്ഞ് ദുർഗന്ധം വമിക്കുന്നതുമൂലം പ്രദേശവാസികൾക്ക് കാൽനടയാത്രപോലും സാധ്യമല്ലാതായി. പ്രദേശത്ത് നാലുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.

ഒരാൾ ഇപ്പോഴും ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മാലിന്യക്കൂമ്പാരത്തിനെതിരെഅങ്കമാലി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരൻ കാലടി സിഎച്ച്സിയിൽ പരാതി നൽകി.

തുടർന്ന്‌ ആരോഗ്യവിഭാഗം ഇൻസ്പെക്ടർ പി കെ അഭിലാഷും സംഘവും സ്ഥലത്തെത്തി മാലിന്യം സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

പ്രദേശത്ത് അണുനശീകരണവും നടത്തി. ഇരുട്ടിന്റെ മറപറ്റി മാലിന്യങ്ങൾ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നവരെ നിരീക്ഷിക്കാൻ ഡിവൈഎഫ്ഐ രാത്രികാല പട്രോളിങ്‌ നടത്തുമെന്ന് മേഖലാ സെക്രട്ടറി എം എസ് സ്റ്റാലിൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/219238/slaughterwaste-in-hand-action-is-required)