---
title: "#accident | കാർ ഇടിച്ച് വീടിന്റെ ഒരുഭാഗം തകർന്നു"
english_title: "The #car #crashed and a part of the #house #collapsed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/219235/the-car-crashed-and-a-part-of-the-house-collapsed"
published_at: "2024-07-12T05:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66906d45a69ce_accident.jpg"
keywords: []
---

# #accident | കാർ ഇടിച്ച് വീടിന്റെ ഒരുഭാഗം തകർന്നു

> **Lead Summary:** **മട്ടാഞ്ചേരി : ** അമിതവേഗത്തിൽ വന്ന കാർ റോഡിന് നടുവിലെ മീഡിയൻ ഇടിച്ചുതകർത്ത് സമീപത്തെ വീടിന്റെ ഒരുഭാഗം തകർത്തു.

## Article Content

**മട്ടാഞ്ചേരി : ** അമിതവേഗത്തിൽ വന്ന കാർ റോഡിന് നടുവിലെ മീഡിയൻ ഇടിച്ചുതകർത്ത് സമീപത്തെ വീടിന്റെ ഒരുഭാഗം തകർത്തു.

ഫോർട്ട് കൊച്ചി സാന്താക്രൂസ് പള്ളിക്കുസമീപം കോട്ടവളപ്പ് ജങ്ഷനിൽ വ്യാഴം പുലർച്ചെ 12.30 ഓടെയാണ് സംഭവം. ഫോർട്ട് കൊച്ചിയിൽനിന്ന് വരികയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്.

സമീപമുള്ള റാഫേലിന്റെ വീടിന്റെ ഒരുഭാഗമാണ് തകർന്നത്. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.

മീഡിയൻ തകർത്തതിൽ പൊതുമരാമത്തുവകുപ്പിന്റെ പരാതിയും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/219235/the-car-crashed-and-a-part-of-the-house-collapsed)