---
title: "#hotelclosed | ശുചിമുറിയുടെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ ; ഹോട്ടൽ പൂട്ടിച്ചു "
english_title: "#Spiced #chicken #found #next to the #toilet #pipe; The #hotel is @closed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/219222/spiced-chicken-found-next-to-the-toilet-pipe-the-hotel-is-closed"
published_at: "2024-07-11T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66900d1bcc406_chicken.jpg"
keywords: []
---

# #hotelclosed | ശുചിമുറിയുടെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ ; ഹോട്ടൽ പൂട്ടിച്ചു 

> **Lead Summary:** പത്തനംതിട്ട: വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവര്‍ത്തിച്ചിരുന്ന പന്തളത്തെ ഫലക് മജ്ലിസ് ഹോട്ടൽ പൂട്ടിച്ചു. 

## Article Content

പത്തനംതിട്ട: വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവര്‍ത്തിച്ചിരുന്ന പന്തളത്തെ ഫലക് മജ്ലിസ് ഹോട്ടൽ പൂട്ടിച്ചു. 

ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് മസാല പുരട്ടി വച്ച നിലയിലാണ് ഇവിടെ നിന്ന് ഇറച്ചി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പരാതി വന്നിരുന്നു.

ഇതോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/219222/spiced-chicken-found-next-to-the-toilet-pipe-the-hotel-is-closed)