കവിത;മാടും മനുഷ്യരും

കവിത;മാടും മനുഷ്യരും
Jul 11, 2024 07:34 PM | By mahesh piravom

കവിത...മാടും മനുഷ്യരും

കൂടോത്രമൊന്നങ്ങു ചെയ്യണമവരെ മൂടോടെ പിഴുതു കളഞ്ഞിടേണം കൂടെനടന്നവർ കുതിയ്ക്കുന്നു മുന്നേ പാടില്ലവരെ തളച്ചിടേണം തേടുന്നു മാർഗ്ഗം പലവഴിയങ്ങനെ ലാടനെതപ്പുന്നിരുളിടത്തിൽ മാടനും മറുതയും സർവ്വരുമങ്ങനെ ആടിത്തിമിർത്തു കളങ്ങളിലായ് വേടനെപ്പോലെ മറഞ്ഞു രിപുവിനെ ചാടിപ്പിടിയ്ക്കാൻ പഴുതുതേടി കൂടൊന്നൊരുക്കി നടക്കുന്നു പുഞ്ചിരി - ചൂടിയകണ്ണിൽ കനലുമായി നാടു വളർന്നെന്നും മുന്നോട്ടുപാഞ്ഞെന്നും തോടയം പാടിയ വേദികളിൽ നാടകംകണ്ടു മിഴിച്ചുനിന്നീടുമ്പോൾ കാടത്തം തേടുന്നൊളിമറകൾ കൂടോത്രവും മറ്റു മാരണതന്ത്രവും ചൂടപ്പംപോലിന്ന് വിറ്റിടുമ്പോൾ കാടകംപുക്കാം പച്ചിലകൊണ്ടൊന്നു മൂടിടാം നാണംമറയ്ക്കുവാനായ്... ഓടിയകലാം ദുർവിധിയോർത്തിന്ന് ലാടം തറച്ചിടാം പാദങ്ങളിൽ മാടും മനുഷ്യനുമൊന്നുപോലാവുമ്പോൾ കൂടാം ഗുഹയിലെപച്ചമണ്ണിൽ

സോളി അനിൽ 

story madum manushyarum

Next TV

Related Stories
 പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

Jun 7, 2025 05:37 PM

പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

സംസ്കാരം നാളെ8 -5- 2025 ഞായറാഴ്ച നാലു മണിയ്ക്ക് വീട്ടുവളപ്പിൽ.ഭാര്യ രാജമ്മ, ഉഴവൂർ കണ്ടനാനിയ്ക്കൽ കുടുംബാംഗം.മക്കൾ ശാന്ത മുരളി ചൈന്നൈ,രഘു...

Read More >>
പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

Jun 7, 2025 01:34 PM

പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്‌മയാണ് പിടിയിലായത് ഇവർക് രണ്ടു വയസുള്ള കുട്ടിയുണ്ട്. പത്ത് പേരെയാണ് രേഷ്‌മ ഇത്തരത്തിൽ വിവാഹം കഴിച്ചു...

Read More >>
പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

Jun 4, 2025 07:11 AM

പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം കുന്ന് കൂടി കിടക്കുന്നുവെന്ന് പല തവണ പരാതി കൊടുത്തിട്ടും നാളിതുവരെ യാതൊരു നടപടിയും...

Read More >>
ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

Jun 3, 2025 08:57 PM

ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

പരിക്കേറ്റ മുളക്കുളം സ്വദേശിയെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
അന്തേവാസി ബൈബിൾ കോളേജിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

Jun 3, 2025 04:58 PM

അന്തേവാസി ബൈബിൾ കോളേജിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

തലയോലപ്പറമ്പ് സിലോൺകവലയിലുള്ള എബനേസർ ബൈബിൾ കോളേജിലെ അന്തേവാസി രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചു. ഇന്ന് രാവിലെ 10ന് ആണ് സംഭവം. കോളേജിൻ്റെ മുറ്റത്ത്...

Read More >>
മാങ്ങടപ്പള്ളി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

Jun 3, 2025 04:45 PM

മാങ്ങടപ്പള്ളി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

പഠനോപകരണങ്ങൾ പിറവം കമ്പാനിയൻസ് ക്ലബ്...

Read More >>
Top Stories










https://piravom.truevisionnews.com/