---
title: "#slaughterwaste | അറവുമാലിന്യങ്ങളിൽ  ചീഞ്ഞുനാറി പാടശേഖരം"
english_title: "A #rotting #paddock of #slaughter #waste"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218978/a-rotting-paddock-of-slaughter-waste"
published_at: "2024-07-11T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f1f3039955_waste.jpg"
keywords: []
---

# #slaughterwaste | അറവുമാലിന്യങ്ങളിൽ  ചീഞ്ഞുനാറി പാടശേഖരം

> **Lead Summary:** **കാലടി : ** കാലടി പഞ്ചായത്തിലെ പിരാരൂർ പാടശേഖരത്ത് തള്ളിയ അറവുമാലിന്യം ചീഞ്ഞുനാറുന്നു.

## Article Content

**കാലടി : ** കാലടി പഞ്ചായത്തിലെ പിരാരൂർ പാടശേഖരത്ത് തള്ളിയ അറവുമാലിന്യം ചീഞ്ഞുനാറുന്നു.

ശബരി റെയിൽ അടിപ്പാതയ്ക്കു സമീപമുള്ള പാടശേഖരത്തിലൂടെ ഒഴുകുന്ന കൈത്തോട്ടിലാണ് ദിവസങ്ങൾക്കുമുമ്പ്‌ സാമൂഹ്യവിരുദ്ധർ അറവുമാലിന്യം തള്ളിയത്. ഈ തോടുകളിൽനിന്നുള്ള ഉറവയാണ് പരിസരങ്ങളിലെ കിണറുകളിലേക്കെത്തുന്നത്.

കർഷകർക്ക് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മാലിന്യം കണ്ടത്. ഉടൻ വാർഡ് അംഗം അംബിക ബാലകൃഷ്ണനെ വിവരം ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

വിശാലമായ പാടശേഖരത്തിലൂടെ കടന്നുപോകുന്ന തോടിന്റെ വശങ്ങളിൽ കാട് വളർന്നുകിടക്കുന്നതിനാൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെടില്ല. യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്തിൽ കോടികൾ മുടക്കി നിർമിച്ച ആധുനിക അറവുശാല പ്രവർത്തനരഹിതമായി കിടക്കുകയാണ്‌.

അനധികൃത അറവുശാലകൾ കാലടിയിൽ വ്യാപകമാണ്. ഡിവൈഎഫ്ഐ പ്രവർത്തകരോടൊപ്പം സ്ഥലം സന്ദർശിച്ച ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാൻ അറവുമാലിന്യം തള്ളിയവർക്കെതിരെ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാലടി പൊലീസിനും മറ്റൂർ സിഎച്ച്സി ആരോഗ്യ ഇൻസ്പെക്ടർക്കും പരാതി നൽകി.

ഹെൽത്ത് ഇൻസ്പെക്ടർ പി കെ അഭിലാഷിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും പ്രദേശവാസികൾക്ക് മാലിന്യത്തിനെതിരെ കർശനനിർദേശങ്ങളും നൽകി.

ഡിവൈഎഫ്ഐ നേതാക്കളായ സൗമ്യ രതീഷ്, കെ എസ് സുമേഷ്, കെൽവിൻ തോമസ്, പി എസ് സുമേഷ് എന്നിവരും ആരോഗ്യവകുപ്പിനെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218978/a-rotting-paddock-of-slaughter-waste)