---
title: "#Tirumaradi | തിരുമാറാടിയിൽ ജൈവപച്ചക്കറി വ്യാപന  പദ്ധതിക്ക്‌ തുടക്കം"
english_title: "#Organic #vegetable #distribution #project started in #Tirumaradi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218974/organic-vegetable-distribution-project-started-in-tirumaradi"
published_at: "2024-07-11T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f1cd083a32_thirumaadi.jpg"
keywords: []
---

# #Tirumaradi | തിരുമാറാടിയിൽ ജൈവപച്ചക്കറി വ്യാപന  പദ്ധതിക്ക്‌ തുടക്കം

> **Lead Summary:** **കൂത്താട്ടുകുളം :** തിരുമാറാടി പഞ്ചായത്ത് കൃഷിഭവൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ ജൈവപച്ചക്കറി കൃഷി വ്യാപന പദ്ധതി തുടങ്ങി.

## Article Content

**കൂത്താട്ടുകുളം :** തിരുമാറാടി പഞ്ചായത്ത് കൃഷിഭവൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ ജൈവപച്ചക്കറി കൃഷി വ്യാപന പദ്ധതി തുടങ്ങി.

വീട്ടിലെ ആവശ്യങ്ങൾക്കുശേഷം വിപണിയിൽ വിഷരഹിത പച്ചക്കറി എത്തിക്കുക എന്നതാണ് ലക്ഷ്യം. കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന അഗ്രോ കെയർ ഇക്കോ ഷോപ്പിന്റെ നേതൃത്വത്തിൽ ഗ്രീൻ ഗ്രോബാഗ്, ചട്ടി, ജീവാണു വളങ്ങൾ, ജൈവ കീടനാശിനി എന്നിവ കർഷകർക്ക്‌ ലഭ്യമാക്കി.

ആത്മ പദ്ധതിയിൽ ജൈവകൃഷിമുറകളുടെ പരിശീലന പരിപാടിയുമുണ്ടാകും. കർഷകർക്കുള്ള ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ് അധ്യക്ഷനായി. കൃഷി ഓഫീസർ ടി കെ ജിജി പദ്ധതി വിശദീകരിച്ചു. സി വി ജോയ്, കെ കെ രാജ്കുമാർ, സുനി ജോൺസൺ, പഞ്ചായത്ത് സെക്രട്ടറി പി പി റെജിമോൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218974/organic-vegetable-distribution-project-started-in-tirumaradi)