---
title: " #childdeath | വീണ്ടും നവജാത ശിശു മരണം ; ഒരു ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു"
english_title: "New #born #baby #death again; #One #day #old #baby #girl #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218917/new-born-baby-death-again-one-day-old-baby-girl-died"
published_at: "2024-07-10T20:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e9cccd9079_death4.jpg"
keywords: []
---

#  #childdeath | വീണ്ടും നവജാത ശിശു മരണം ; ഒരു ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു

> **Lead Summary:** പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.

## Article Content

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.

ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശ്ശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാൾ രോഗ ബാധിതയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218917/new-born-baby-death-again-one-day-old-baby-girl-died)