#Aluvarapecase | ആലുവ പീ‍ഡന കേസ്: ‘പ്രതിയെ കണ്ടതോടെ കുട്ടി ഭയന്ന് കരഞ്ഞു’; പ്രതി ക്രിസ്റ്റൽ രാജിനെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു

#Aluvarapecase | ആലുവ പീ‍ഡന കേസ്: ‘പ്രതിയെ കണ്ടതോടെ കുട്ടി ഭയന്ന് കരഞ്ഞു’; പ്രതി ക്രിസ്റ്റൽ രാജിനെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു
Jul 10, 2024 07:51 PM | By Amaya M K

ആലുവ : (piravomnews.in) ആലുവ എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു.

പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതിയെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് കരഞ്ഞു എന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

നേരത്തെ പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയപ്പോൾ കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.

തുടർന്നാണ് പ്രതിയെ ഇന്ന് പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇരയായ പെൺ‌കുട്ടിയെ പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

കേസിന്റെ മറ്റ് നടപടിക്രമങ്ങൾക്കായി 12ന് വീണ്ടും കേസ് പരി​ഗണിക്കും. 2023 സെപ്റ്റംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങി കിടന്നിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.

കേസിൽ രണ്ട് പ്രതികളാണുള്ളത്. 650 പേജുള്ള കുറ്റപത്രമാണ് കേസിൽ ഹാജരാക്കിയിരിക്കുന്നത്. രണ്ടാം പ്രതി ബംഗാൾ മുർഷിദാബാദ് റോയി പാര സ്വദേശി മൊസ്താക്കിൻ മൊല്ല (32) ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.

പെൺകുട്ടിയുടെ വീട് കാണിച്ചുകൊടുക്കുകയും വീട്ടിൽ വീട്ടിൽനിന്ന് മോഷ്ടിച്ച ഫോൺ കൈവശം വയ്ക്കുകയും ചെയ്തത് രണ്ടാം പ്രതിയാണ്.

#Aluva #rape #case: 'The #child #cried in fear after #seeing the #accused'; The #victim #identified the #accused Crystal Raj

Next TV

Related Stories
#murder | വീട്ടിനുള്ളിൽ യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

Jan 21, 2025 02:11 PM

#murder | വീട്ടിനുള്ളിൽ യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു....

Read More >>
#arrest | പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ

Jan 21, 2025 02:02 PM

#arrest | പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ

പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്...

Read More >>
വിയറ്റ്നാം കോളനിയിലെ റാവുത്തർ അന്തരിച്ചു.

Jan 21, 2025 10:53 AM

വിയറ്റ്നാം കോളനിയിലെ റാവുത്തർ അന്തരിച്ചു.

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലായിരുന്നു...

Read More >>
പിറവം മുളക്കുളത്ത് വീട് കുത്തി തുറന്ന് മോഷണം.

Jan 21, 2025 10:35 AM

പിറവം മുളക്കുളത്ത് വീട് കുത്തി തുറന്ന് മോഷണം.

അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി വീട്ടുകാർ...

Read More >>
#needlefound | കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്, 24 ദിവസം കാലിൽ സൂചിയുണ്ടായിരുന്നുവെന്ന് എഫ്ഐആർ

Jan 20, 2025 08:18 PM

#needlefound | കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്, 24 ദിവസം കാലിൽ സൂചിയുണ്ടായിരുന്നുവെന്ന് എഫ്ഐആർ

അതേസമയം നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന്...

Read More >>
ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

Jan 20, 2025 03:42 PM

ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്ന്...

Read More >>
Top Stories