---
title: "#Dengue | ഡെങ്കിപ്പനി കൂടുതലും രേഖപ്പെടുത്തിയത്‌ കളമശേരി നഗരസഭാ പ്രദേശത്ത്‌"
english_title: "#Dengue #fever was #recorded #mostly in the #Kalamaseri #municipality #area"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218730/dengue-fever-was-recorded-mostly-in-the-kalamaseri-municipality-area"
published_at: "2024-07-10T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668dd011264e3_degue.jpg"
keywords: []
---

# #Dengue | ഡെങ്കിപ്പനി കൂടുതലും രേഖപ്പെടുത്തിയത്‌ കളമശേരി നഗരസഭാ പ്രദേശത്ത്‌

> **Lead Summary:** കളമശേരി : ജില്ലയിൽ ശനിയാഴ്ച ഡെങ്കിപ്പനി കൂടുതലും രേഖപ്പെടുത്തിയത്‌ കളമശേരി നഗരസഭാ പ്രദേശത്ത്‌.

## Article Content

കളമശേരി : ജില്ലയിൽ ശനിയാഴ്ച ഡെങ്കിപ്പനി കൂടുതലും രേഖപ്പെടുത്തിയത്‌ കളമശേരി നഗരസഭാ പ്രദേശത്ത്‌.

മഴക്കാലപൂർവ ശുചീകരണം നടത്താത്തതും മാലിന്യനീക്കം പിഴച്ചതുമാണ് കൊതുക് പെരുകി ഡെങ്കിപ്പനി പടരാൻ കാരണമായത്. ശനിയാഴ്ച 21 പേർക്ക്‌ കളമശേരിയിൽ ഡെങ്കിപ്പനി ബാധിച്ചു. നേരത്തേ, നഗരസഭാ ഓഫീസിലെ 12 ജീവനക്കാർക്ക് ഒരുമിച്ച് ഡെങ്കിപ്പനി ബാധിച്ചത് വാർത്തയായിരുന്നു.

കൗൺസിലർമാർ ഉൾപ്പെടെ നിരവധിപേർ പനിപിടിച്ച് ചികിത്സയിലാണ്. നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം നടത്തിയിരുന്നില്ല. നഗരസഭാ പ്രദേശത്തെ റോഡുകളിലും ഒഴിഞ്ഞപറമ്പുകളിലുമായി വിവിധ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നുണ്ട്.

35 ശതമാനത്തോളം വീടുകൾമാത്രമാണ് മാലിന്യശേഖരണ പദ്ധതിയിൽ ഉൾപ്പെട്ട് യൂസർ ഫീ നൽകുന്നത്. ബാക്കിയുള്ളവർ മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുകയാണ്.

കൂടാതെ ദൂരസ്ഥലങ്ങളിൽനിന്ന് വിവിധ ഇനം മാലിന്യം കളമശേരി പ്രദേശത്ത് കൊണ്ടുവന്ന് തള്ളുന്നതും പതിവാണ്. ഇങ്ങനെ പിടികൂടുന്ന വാഹനങ്ങളിൽനിന്ന് നാമമാത്ര പിഴ ഈടാക്കി ഒത്തുതീർപ്പാക്കുന്നതായും ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218730/dengue-fever-was-recorded-mostly-in-the-kalamaseri-municipality-area)