---
title: "#bodyfound | പാലത്തിൽ നിന്ന്​ പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ട്​ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി"
english_title: "The #body of the #missing #youth who #jumped into the river from the #bridge and went #missing was #found"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218670/the-body-of-the-missing-youth-who-jumped-into-the-river-from-the-bridge-and-went-missing-was-found"
published_at: "2024-07-09T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d46577f4f9_bodyfound.jpg"
keywords: []
---

# #bodyfound | പാലത്തിൽ നിന്ന്​ പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ട്​ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **മലപ്പുറം:** പാലത്തിൽ നിന്ന്​ പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ട്​ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

## Article Content

**മലപ്പുറം:** പാലത്തിൽ നിന്ന്​ പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ട്​ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

മുസ്​ലിയാരങ്ങാടി നെടിയിരുപ്പ്​ കിഴക്കേയിൽ വിജയന്‍റെ മകൻ വിപിൻ (27) ന്‍റെ മൃതദേഹമാണ് മൈലപ്പുറം ചൊവ്വാഴ്ച ഉച്ചക്ക്​ 1.30ഓടെ നൂറാടിപ്പാലത്തിന്​ 200 മീറ്റർ ദൂരെ നിന്ന്​​ കണ്ടെത്തിയത്​.

ഫയർഫോഴ്​സും നാട്ടുകാരും ചേർന്നാണ്​ തെരച്ചിലിന്​ നേതൃത്വം നൽകിയത്​. തിങ്കളാഴ്ച രാവിലെ മുതൽ വൈകിട്ട്​ വരെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച രാവിലെ പത്ത്​ മണിയോടെയാണ്​ ബൈക്കിലെത്തിയ യുവാവ് മൈലപ്പുറം നൂറാടിപ്പാലത്തിൽ നിന്ന്​​ കടലുണ്ടി പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ടത്​.

ബൈക്ക്​ പാലത്തിന്​ സമീപം നിർത്തിയിട്ട ശേഷമാണ്​ പുഴയിലേക്ക്​ ചാടിയത്​. യുവാവ്​ പുഴയിൽ ചാടുന്നതും മുങ്ങി താഴ്ന്ന്​ ഒഴുക്കിൽപ്പെടുന്നതും​ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ ഫയർ​​​ഫോഴ്​സിനെ വിവരം അറിയിക്കുകയായിരുന്നു.

മഴക്കാലമായതിനാൽ പുഴയിൽ നല്ല അടി ഒഴുക്കുണ്ടായിരുന്നു. തിങ്കളാഴ്​ച രാവിലെ വീട്ടിലേക്ക്​ സാധനം വാങ്ങി നൽകി ബൈക്കുമായി പോയതായിരുന്നു വിപിൻ​. പിന്നീട്​ കുടുംബം അപകട വാർത്തയാണ്​ കേട്ടത്​.

മാതാവ്​: ശാന്തകുമാരി. സഹോദരി: റോഷ്​നി. മരിച്ച വിപിൻ പി.എസ്​.സി പരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്​ ജോലിക്കായി ശ്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218670/the-body-of-the-missing-youth-who-jumped-into-the-river-from-the-bridge-and-went-missing-was-found)