- കവിത.. കേഴാൻവെമ്പുന്ന മാനം
- ചുടുചൂടതല്ലല്ലയെരിയുന്നതീയ്യല്ലെ- യിടനെഞ്ചിലൂറിയമർന്നുപൊങ്ങി.
- ചൂടിനൊരല്പമൊരാശ്വാസമേകുവാൻ
- ഒടുവിലൊരുചെറുനിശ്വാസമായി.
- പാരിനുചെറുകുളിരേകിടാനായിടാം
- നിരനിരയാകുമീത്തേങ്ങലുമായ്
- തേങ്ങലുമല്ലല്ല മോങ്ങലുമല്ലല്ല
- മങ്ങാതെകോരിച്ചൊരിഞ്ഞമഴ
- പൊട്ടിത്തെറിക്കുന്നു, ഞെട്ടിവിയർക്കുന്നു
- കെട്ടടങ്ങാത്തയീയിടവമഴ!
- വന്നെത്തിയിക്കുറി കാലത്തുനേരത്തെ- യൊത്തിരിയൊത്തിരി തേങ്ങലോടേ.
- കുത്തിക്കുഴിച്ചുമറിച്ചിട്ടൊരോടയി- ലൊത്തിരിജീവിതം കെട്ടടക്കി.
- കാലവർഷത്തിൻതിമിർക്കലല്ലേയല്ല
- കാലത്തിൻകളിയാട്ടമെന്നേ ചൊല്ലൂ.
- നേരത്തെകാലത്തെ വന്നയീപ്പേമാരി
- നേരത്തെപോകുമെന്നാശവേണ്ട!
- ഇടവമാസംപോയി, മിഥുനവും തീരാറായ്
- വെട്ടിത്തകർക്കുന്നുകാലവർഷം.
- പുതുപുത്തൻവ്യാധികൾ നാമ്പെടുത്തീടുന്നു
- കത്തിക്കരിയുന്നുജീവിതങ്ങൾ താളംപിഴപ്പിക്കും
- മർത്ത്യന്റെമോഹങ്ങ- ളോളത്തിലാടുന്നവഞ്ചിപോലെ
- രചന സി എസ് കെ ബാലുശ്ശേരി+91 94474 37634
poem kezhan vembhunna manam