---
title: "#death | സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു "
english_title: "A #Plus One #student #died after #collapsing while #coming #home from #school"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218575/a-plus-one-student-died-after-collapsing-while-coming-home-from-school"
published_at: "2024-07-09T13:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cf0165e873_death.jpg"
keywords: []
---

# #death | സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു 

> **Lead Summary:** **ആലപ്പുഴ:** ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. 

## Article Content

**ആലപ്പുഴ:** ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. 

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി താര സജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218575/a-plus-one-student-died-after-collapsing-while-coming-home-from-school)