---
title: "#accident | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം"
english_title: "A #couple got #stuck in a #scooter #tipper and got into an #accident; A #tragic end for the #housewife"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218515/a-couple-got-stuck-in-a-scooter-tipper-and-got-into-an-accident-a-tragic-end-for-the-housewife"
published_at: "2024-07-09T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cc91fe49a8_accident.jpg"
keywords: []
---

# #accident | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

> **Lead Summary:** ആലപ്പുഴ: ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി റോഡിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

## Article Content

ആലപ്പുഴ: ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി റോഡിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

നൂറനാട് പടനിലം സ്വദേശി ചന്ദ്രിക(52)യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി ടിപ്പറിൽ കുരുങ്ങുകയായിരുന്നു. കെപി റോഡിൽ കരിമുളയ്ക്കൽ ജംഗ്ഷനിൽ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.

പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ അതേ ദിശയിൽ വരികയായിരുന്ന ടിപ്പറിൽ കുരുങ്ങി വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218515/a-couple-got-stuck-in-a-scooter-tipper-and-got-into-an-accident-a-tragic-end-for-the-housewife)