#Tripunithuraelectioncase | തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് സുപ്രിംകോടതി നോട്ടീസ്

#Tripunithuraelectioncase | തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് സുപ്രിംകോടതി നോട്ടീസ്
Jul 8, 2024 08:08 PM | By Amaya M K

കൊച്ചി: (piravomnews.in) തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ എം.സ്വരാജിന്റെ ഹരജിയില്‍ കെ.ബാബുവിന് സുപ്രിംകോടതി നോട്ടീസ്.

തെരഞ്ഞെടുപ്പ് വിധി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ എം.സ്വരാജ് നൽകിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു.

2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉയപയോഗിച്ച് ബാബു വോട്ട് തേടിയെന്നാണ് എം.സ്വരാജിന്റെ ആരോപണം.

കെ. ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണം എന്ന് ആവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്‌തെന്നും ഹരജിയിൽ സ്വരാജ് ആരോപിച്ചിരുന്നു. എന്നാൽ, ഈ ഹരജി ഹൈക്കോടതി തള്ളുകയാണുണ്ടായത്.

ബാബുവിന് എം.എല്‍.എയായി തുടരാമെന്നും ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റെ ബെഞ്ച് വിധിച്ചു. ഇതിന് പിന്നാലെയാണ് സ്വരാജ് സുപ്രിംകോടതിയെ സമീപിച്ചത്. എം. സ്വരാജിന്റെ ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും തള്ളി.

സ്വരാജിന്റെ ഹരജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹരജിയിൽ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കുകയും ചെയ്‌തു.

തുടർന്നായിരുന്നു ഹൈക്കോടതിയിൽ ഹരജിയിൽ അന്തിമവാദം നടന്നത്. അവസാന റൗണ്ട് വരെ നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് കെ.ബാബു സിറ്റിങ് എം.എല്‍.എ. കൂടിയായ സിപിഎം സ്ഥാനാർഥി എം.സ്വരാജിനെ പരാജയപ്പെടുത്തിയത്.

25 വര്‍ഷം ബാബു തുടര്‍ച്ചയായി എം.എല്‍.എ. ആയിരുന്ന മണ്ഡലം കൂടിയായിരുന്നു തൃപ്പൂണിത്തുറ. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021ല്‍ ബാബു തെരഞ്ഞെടുക്കപ്പെട്ടത്. 

#Tripunithura #election #case; #Supreme #Court #notice to #KBabu on #MSwaraj's #petition

Next TV

Related Stories
#arrested | ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ച പൂജാരി അറസ്റ്റിൽ

Oct 6, 2024 01:41 PM

#arrested | ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ച പൂജാരി അറസ്റ്റിൽ

ഇത് വ്യാജമെന്ന് കാണിച്ച് പൊലീസിനെതിരെ ഇയാൾ നീങ്ങിയിരുന്നു.ഹിന്ദു സംഘടനകൾ ഉൾപ്പെടെ അന്ന് രംഗത്തെത്തിയിരുന്നു. ഇയ്യാൾ നിലവിൽ ഫോർട്ട്...

Read More >>
#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

Oct 6, 2024 01:35 PM

#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ​ക്ക് നോ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ, മ​രു​ന്നി​ന്‍റെ വി​ല​യാ​യി വേ​റെ...

Read More >>
#imprisonment | വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്രതിക്ക്​ രണ്ടുവർഷം കഠിനതടവ്

Oct 6, 2024 01:29 PM

#imprisonment | വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്രതിക്ക്​ രണ്ടുവർഷം കഠിനതടവ്

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ആ​ർ. പ്ര​മോ​ദ് കോ​ട​തി​യി​ൽ...

Read More >>
#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

Oct 6, 2024 10:58 AM

#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

പാതി പൊളിച്ച കലുങ്കുകളും സംരക്ഷണ ഭിത്തികളുമെല്ലാമാണു രാത്രി വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നത്. മിക്കയിടത്തും വഴി വിളക്കുകളും ഇല്ല. ഇതോടെ...

Read More >>
#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

Oct 6, 2024 10:41 AM

#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു...

Read More >>
#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

Oct 6, 2024 10:37 AM

#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

വീടിനേക്കാൾ അടുപ്പമാണിപ്പോൾ സമൃദ്ധിയോടെന്ന്‌ ജീവനക്കാർ. കോർപറേഷൻ നല്ല പിന്തുണ നൽകുന്നു. സമൃദ്ധിയിൽ വന്നതോടെ ജീവിതം...

Read More >>
Top Stories










News Roundup