#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്
Jul 8, 2024 07:50 PM | By Amaya M K

കൊച്ചി: (piravomnews.in) കലോത്സവത്തിനിടെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന വിദ്യാർഥിനിയുടെ പരാതിയിൽ കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമായ പി.കെ.ബേബിക്കെതിരെ കേസ്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കളമശേരി പൊലീസാണ് ഇടതു നേതാവു കൂടിയായ ബേബിക്കെതിരെ കേസെടുത്തത്. വിദ്യാർഥി നേരത്തെ കുസാറ്റ് വൈസ് ചാൻസലർക്കും പരാതി നൽകിയിരുന്നു.

ഇതിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. കലോത്സവത്തിനിടെ ബേബി വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. തുടർന്ന് വിസിക്ക് വിദ്യാർഥിനി പരാതി നൽകി.

പിന്നീടാണ് പൊലീസിനു പരാതി നൽകുന്നത്. പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. സർവകലാശാലയിൽ ബേബിയുടെ നിയമനം സംബന്ധിച്ച് നേരത്തെ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു.

അനധ്യാപക തസ്തികയിൽ വരുന്ന ജോലി ചെയ്തിരുന്ന ബേബിക്ക് വേണ്ടി മാനദണ്ഡങ്ങള്‍ തിരുത്തി അസി. പ്രഫസറിന് തുല്യമായ അധ്യാപക തസ്തികയിലേക്ക് മാറ്റി എന്നതായിരുന്നു ഇത്.

ഇതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ ഇതേ സമയത്തു തന്നെ ബേബിക്ക് അസോ. പ്രഫസറായും സ്ഥാനക്കയറ്റം ലഭിച്ചു. ഇതിനെതിരെയും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ വർഷം കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർഥികൾ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ചുമതലയിൽ വീഴ്ച വരുത്തിയതിന് സിന്‍ഡിക്കേറ്റ് ഉപസമിതിയിൽ നിന്ന് ബേബിയെ മാറ്റുകയും ചെയ്തിരുന്നു.

He #tried to #grab the #student #during the art #festival; #Case #against #Cusat #syndicate #member

Next TV

Related Stories
#arrested | ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ച പൂജാരി അറസ്റ്റിൽ

Oct 6, 2024 01:41 PM

#arrested | ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ച പൂജാരി അറസ്റ്റിൽ

ഇത് വ്യാജമെന്ന് കാണിച്ച് പൊലീസിനെതിരെ ഇയാൾ നീങ്ങിയിരുന്നു.ഹിന്ദു സംഘടനകൾ ഉൾപ്പെടെ അന്ന് രംഗത്തെത്തിയിരുന്നു. ഇയ്യാൾ നിലവിൽ ഫോർട്ട്...

Read More >>
#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

Oct 6, 2024 01:35 PM

#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ​ക്ക് നോ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ, മ​രു​ന്നി​ന്‍റെ വി​ല​യാ​യി വേ​റെ...

Read More >>
#imprisonment | വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്രതിക്ക്​ രണ്ടുവർഷം കഠിനതടവ്

Oct 6, 2024 01:29 PM

#imprisonment | വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്രതിക്ക്​ രണ്ടുവർഷം കഠിനതടവ്

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ആ​ർ. പ്ര​മോ​ദ് കോ​ട​തി​യി​ൽ...

Read More >>
#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

Oct 6, 2024 10:58 AM

#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

പാതി പൊളിച്ച കലുങ്കുകളും സംരക്ഷണ ഭിത്തികളുമെല്ലാമാണു രാത്രി വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നത്. മിക്കയിടത്തും വഴി വിളക്കുകളും ഇല്ല. ഇതോടെ...

Read More >>
#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

Oct 6, 2024 10:41 AM

#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു...

Read More >>
#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

Oct 6, 2024 10:37 AM

#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

വീടിനേക്കാൾ അടുപ്പമാണിപ്പോൾ സമൃദ്ധിയോടെന്ന്‌ ജീവനക്കാർ. കോർപറേഷൻ നല്ല പിന്തുണ നൽകുന്നു. സമൃദ്ധിയിൽ വന്നതോടെ ജീവിതം...

Read More >>
Top Stories










News Roundup