---
title: "#canal | 11 കോടിയുടെ കനാൽ നവീകരണ പദ്ധതി തുടങ്ങി"
english_title: "11 #crore #canal #renovation #project #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218219/11-crore-canal-renovation-project-started"
published_at: "2024-07-08T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b6f1c87378_canal.jpg"
keywords: []
---

# #canal | 11 കോടിയുടെ കനാൽ നവീകരണ പദ്ധതി തുടങ്ങി

> **Lead Summary:** **കൊച്ചി :** പെരിയാറുമായി ബന്ധപ്പെട്ട വിവിധ കനാലുകളുടെ പുനരുജ്ജീവനം ഉൾപ്പെടെ 11 കോടി രൂപയുടെ വികസന പദ്ധതികൾ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്‌തു.

## Article Content

**കൊച്ചി :** പെരിയാറുമായി ബന്ധപ്പെട്ട വിവിധ കനാലുകളുടെ പുനരുജ്ജീവനം ഉൾപ്പെടെ 11 കോടി രൂപയുടെ വികസന പദ്ധതികൾ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്‌തു.

2018-ലെ പ്രളയത്തിനുശേഷം അടിസ്ഥാന സൗകര്യ വികസന നയങ്ങൾക്ക് മാറ്റംവന്നിട്ടുണ്ടെന്നും നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതികളിൽ സിയാലും പങ്കുചേർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ക്ഷേമത്തിനായി വിവിധ പദ്ധതികൾ ഡയറക്ടർ ബോർഡ് ആസൂത്രണം ചെയ്തു. ചുമട്ട് തൊഴിലാളികൾക്കായി സൊസൈറ്റി രൂപീകരിച്ചു.

വിമാനത്താവളത്തിനായി വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് ശാശ്വത പുനരധിവാസം ആസൂത്രണം ചെയ്തു വരുന്നു. അകപ്പറമ്പിൽ മേൽപാലം നിർമിക്കുന്നത്‌ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

സിയാൽ മാനേജിങ്‌ ഡയറക്ടർ എസ് സുഹാസ്, ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുനിൽ, സിയാൽ എയർപോർട്ട് ഡയറക്ടർ ജി മനു എന്നിവർ സംസാരിച്ചു.

അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി എം ഷംസുദീൻ, വിജി ബിജു, ജയ മുരളീധരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218219/11-crore-canal-renovation-project-started)