---
title: "#accident | കാർ കടയിലേക്ക് പാഞ്ഞുകയറി"
english_title: "The #car #sped into the #shop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218213/the-car-sped-into-the-shop"
published_at: "2024-07-08T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b6a58ecf10_accident.jpg"
keywords: []
---

# #accident | കാർ കടയിലേക്ക് പാഞ്ഞുകയറി

> **Lead Summary:** **ആലുവ : ** ആലുവ–-പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽ ചൊവ്വര ജങ്‌ഷനിൽ കാർ കടയിലേക്ക് പാഞ്ഞുകയറി.

## Article Content

**ആലുവ : ** ആലുവ–-പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽ ചൊവ്വര ജങ്‌ഷനിൽ കാർ കടയിലേക്ക് പാഞ്ഞുകയറി.

മകളെ ആലുവ റെയിൽവേ സ്‌റ്റേഷനിൽ വിടാൻ പോയ കുമളി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. എയർബാഗ് ഉണ്ടായിരുന്നതിനാൽ കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

ഞായർ ആയതിനാൽ കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയ്‌ക്ക് ഭാഗികമായി കേടുപറ്റി. ഇത് രണ്ടാംതവണയാണ് ഇവിടേക്ക് വാഹനം നിയന്ത്രണം വിട്ട് ഇടിക്കുന്നത്. നേരത്തേ ഗുഡ്സ് ഓട്ടോ ഇടിച്ച് ഒരുഭാഗം തകർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218213/the-car-sped-into-the-shop)