---
title: "#busconductor | ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പി കൊണ്ട് കു​ത്തി പ​രി​ക്കേ​ൽ​പിച്ചു"
english_title: "#Passenger #stabs #bus #conductor with #beer #bottle"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217765/passenger-stabs-bus-conductor-with-beer-bottle"
published_at: "2024-07-06T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688e127003b6_bus.jpg"
keywords: []
---

# #busconductor | ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പി കൊണ്ട് കു​ത്തി പ​രി​ക്കേ​ൽ​പിച്ചു

> **Lead Summary:** ഉ​ദ​യം​പേ​രൂ​ർ: ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പി കൊണ്ട് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു.

## Article Content

ഉ​ദ​യം​പേ​രൂ​ർ: ബ​സ് ക​ണ്ട​ക്ട​റെ യാ​ത്ര​ക്കാ​ര​ൻ ബി​യ​ർ കു​പ്പി കൊണ്ട് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു.

ഹൈ​ക്കോ​ർ​ട്ട്- ത്തോ​ട്ട റൂ​ട്ടി​ലു​​ള്ള വേ​ളാ​ങ്ക​ണ്ണി മാ​താ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ ഇ​ല​ഞ്ഞി പാ​റേ​ക​ണ്ട​ത്തി​ൽ ജെ​യി​നെ​യാ​ണ് (23) യാ​ത്ര​ക്കാ​ര​നാ​യ ഉ​ദ​യം​പേ​രൂ​ർ പി.കെ.​എം.​സി ക​ണ്ണേം​മ്പി​ള്ളി വീ​ട്ടി​ൽ വി​നൂ​ബ് (34) കു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 3.10 ഓ​ടെ ന​ട​ക്കാ​വി​ലാ​യി​രു​ന്നു സം​ഭ​വം. 

ബ​സി​ൽ തി​ര​ക്ക് കൂ​ടി​യ​പ്പോ​ൾ മു​ന്നി​ലേ​ക്ക് ക​യ​റി നി​ൽ​ക്കാ​ൻ ജ​യി​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ക​ണ്ട​ക്ട​റു​ടെ ഇ​ട​തു​ക​യ്യി​ൽ ക​ടി​ച്ച പ്ര​തി ബ​സി​ൽ നി​ന്നി​റ​ങ്ങി​യ​ശേ​ഷം പു​റ​ത്തു​കി​ട​ന്ന പൊ​ട്ടി​യ ബി​യ​റി​ന്‍റെ കു​പ്പി കൊ​ണ്ട് കു​ത്തു​​ക​യാ​യി​രു​ന്നു

വ​യ​റി​ന്​ മു​റി​വേ​റ്റ ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ താ​ലൂ​ക്ക്​ ആ​ശു​പ​​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​​ക്ക്​ മാ​റ്റി. വി​നൂ​ബി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217765/passenger-stabs-bus-conductor-with-beer-bottle)