---
title: "#Complaint | ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി"
english_title: "#Complaint that #stones were #found in #wheat #distributed to #pregnant #women"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217761/complaint-that-stones-were-found-in-wheat-distributed-to-pregnant-women"
published_at: "2024-07-06T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688de40e5f5b_wheat.jpg"
keywords: []
---

# #Complaint | ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി

> **Lead Summary:** **മലപ്പുറം : ** അങ്കണവാടിയിൽനിന്ന് ​ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി.

## Article Content

**മലപ്പുറം : ** അങ്കണവാടിയിൽനിന്ന് ​ഗർഭിണികൾക്ക് വിതരണംചെയ്ത ​ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി.

അനക്കയം പഞ്ചായത്തിലെ 18ാം വാർഡിലെ 95ാം നമ്പര്‍ അങ്കണവാടിയില്‍നിന്ന് വിതരണംചെയ്ത ​ഗോതമ്പിലാണ് വലിയ കല്ലുകൾ കണ്ടെത്തിയത്. ഗർഭിണികൾക്ക് സൗജന്യമായി നൽകുന്ന രണ്ട് കിലോ ​ഗോതമ്പ് വാങ്ങിയ പ്രദേശവാസിക്കാണ് കല്ലുകൾ ലഭിച്ചത്.

കേന്ദ്ര സർക്കാരിന്റെ ബീറ്റ് ബേസ്ഡ് ന്യൂട്രീഷൻ പ്രോ​ഗ്രാം (ബിഎൻപി) പ്രകാരം ലഭിച്ച ​ഗോതമ്പാണിത്. 49 അങ്കണവാടികളിലാണ് പദ്ധതിപ്രകാരം ​ഗോതമ്പ് ഇറക്കിയത്. കഴിഞ്ഞമാസംവരെ പഞ്ചായത്തായിരുന്നു ​ഗർഭിണികൾക്ക് പോഷകാഹാരം വിതരണംചെയ്യാന്‍ ഫണ്ട് നല്‍കിയത്.

എന്നാൽ, ഈ മാസംമുതൽ കേന്ദ്ര പദ്ധതിയിൽനിന്ന് ലഭിച്ച ​ഗോതമ്പാണ് വിതരണംചെയ്യുന്നതെന്ന് മലപ്പുറം ഐസിഎസ് ഉ​ദ്യോ​ഗസ്ഥ ദേശാഭിമാനിയോട് പറ‍ഞ്ഞു.

എഫ്സിഐ ​ഗോഡൗൺ മുഖേനയാണ് ​ഗോതമ്പ് ലഭിച്ചത്. പരാതി ലഭിച്ച പശ്ചാത്തലത്തിൽ മറ്റ് അങ്കണവാടിയിലെ ​ഗോതമ്പ് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217761/complaint-that-stones-were-found-in-wheat-distributed-to-pregnant-women)