അങ്കമാലി : (piravomnews.in) അമിതരക്തസമ്മർദംമൂലം വൃക്ക തകരാറിലായി ഡയാലിസിസ് ചെയ്തുവന്നിരുന്ന മുപ്പത്തെട്ടുകാരിയിൽ വിജയകരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ.
അറുപത്തിനാലുകാരനായ അച്ഛനിൽനിന്നാണ് തൊടുപുഴ സ്വദേശിനി വൃക്ക സ്വീകരിച്ചത്. ശസ്ത്രക്രിയക്ക് യൂറോളജി സീനിയർ കൺസൾട്ടന്റുകളായ ഡോ. റോയ് പി ജോൺ, ഡോ. ബിജു സുകുമാരൻപിള്ള എന്നിവർ നേതൃത്വം നൽകി.
ഡോ. ജോജോ പുള്ളോക്കര, ഡോ. മഞ്ജു കമൽ, അസോസിയറ്റ് കൺസൾട്ടന്റ് ഡോ. രമ്യശ്രീ അഖിൽ തുടങ്ങിയവർ ഒപ്പമുണ്ടായി. അച്ഛനിൽനിന്ന് വൃക്ക സ്വീകരിച്ചതിനാൽ നോ ഇൻഡക്ഷൻ പ്രോട്ടോകോൾ പാലിച്ചായിരുന്നു പ്രക്രിയ. ശസ്ത്രക്രിയാനന്തരം വൃക്കയുടെ പ്രവർത്തനം സാധാരണനിലയിലെത്തി.
#Thirty-eight-year-old #woman gets new #life after #kidney #transplant