#accident | കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക് പരുക്ക്

#accident | കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക്  പരുക്ക്
Jul 5, 2024 08:22 PM | By Amaya M K

തിരുവനന്തപുരം : (piravomnews.in) ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പ്ലസ് ടു വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീണു. 

തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥി സന്ദീപിന് ഗുരുതര പരുക്കേറ്റു. സന്ദീപ് തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോയെന്ന് പരാതി. നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേർന്ന് ബസ് സമീപത്ത് തടഞ്ഞിട്ടു. സന്ദീപിന്റെ പിതാവ് സതീഷ് കുമാർ മലയിൻകീഴ് പോലീസിൽ പരാതി നൽകി.

രാവിലെ എട്ടരയോടെയാണ് സംഭവം.കൊല്ലോട്, പൊട്ടൻകാവ് സ്വദേശിയായ സന്ദീപ് സ്കൂളിൽ പോകാനാണ് ബസ് കയറിയത്. അന്തിയൂർക്കോണം പാലം കഴിയെവെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് ഗട്ടറിൽ ചാടിയപ്പോഴാണ് ഡോർ തുറന്നു പോയത്.

വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട് യാത്രക്കാർ വിളിച്ചു പറഞ്ഞിട്ടും ബസ് നിർത്താതെ പോയെന്നാണ് പരാതി.

പിന്നാലെ എത്തിയ മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് RAC 387 എന്ന നമ്പരുള്ള ബസ് സമീപത്ത് തടഞ്ഞിടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പിതാവും നാട്ടുകാരും ചേർന്നാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചത്. സന്ദീപിന്റെ ഇരു കൈകളിലും മുട്ടിലും പരുക്കുണ്ട്.

ഇടുപ്പിൽ മുറിവുണ്ടായതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്‌. നാട്ടുകാർ തടഞ്ഞിട്ട ബസ് മലയിൻകീഴ് പോലീസ് എത്തിയാണ് യാത്ര തുടരാൻ അനുവദിച്ചത്.

മഴക്കാലമായതോടെ പൊട്ടൻകാവ് ക്ഷേത്രം മുതൽ മലയിൻകീഴ് വരെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കുഴികളിൽ ചാടിയുള്ള അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

#KSRTC #opened the #bus #door and fell out; #Student #injured

Next TV

Related Stories
#Tripunithuraelectioncase | തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് സുപ്രിംകോടതി നോട്ടീസ്

Jul 8, 2024 08:08 PM

#Tripunithuraelectioncase | തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് സുപ്രിംകോടതി നോട്ടീസ്

സ്വരാജിന്റെ ഹരജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹരജിയിൽ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കുകയും...

Read More >>
#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

Jul 8, 2024 07:50 PM

#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

പിന്നീടാണ് പൊലീസിനു പരാതി നൽകുന്നത്. പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. സർവകലാശാലയിൽ ബേബിയുടെ നിയമനം സംബന്ധിച്ച്...

Read More >>
ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024

Jul 8, 2024 05:46 PM

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈറ്റ് വർണ്ണം 2024 അബ്ബാസിയ യൂണിറ്റേഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു പ്രസിഡന്റ് അശോകൻ...

Read More >>
#snake | ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി

Jul 8, 2024 03:20 PM

#snake | ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി

വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്പ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്പ് അല്ലാത്തതിനാലാണ് വലിയ അപകടം...

Read More >>
#treefell | റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Jul 8, 2024 03:10 PM

#treefell | റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#arrest | ബൈക്കുകൾ​ മോഷ്​ടിച്ചയാൾ​ പിടിയിൽ

Jul 8, 2024 11:08 AM

#arrest | ബൈക്കുകൾ​ മോഷ്​ടിച്ചയാൾ​ പിടിയിൽ

പി​റ​വം പാ​റേ​ക്കു​ന്ന് ഭാ​ഗ​ത്ത് കാ​ര​മേ​ൽ ലി​ൻ​സ​ൺ മാ​ത്യു​വി​ന്‍റെ ബൈ​ക്ക്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നു​മാണ് മോ​ഷ​ണം പോ​യ​ത്....

Read More >>
Top Stories










News Roundup