---
title: "#ThyroidAnalyzer | പിറവം ആശുപത്രിയിൽ തൈറോയ്‌ഡ് അനലൈസർ പ്രവർത്തനം തുടങ്ങി"
english_title: "#ThyroidAnalyzer started #functioning at #Piravam #Hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217404/thyroidanalyzer-started-functioning-at-piravam-hospital"
published_at: "2024-07-05T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668735c85a343_piravom.jpg"
keywords: []
---

# #ThyroidAnalyzer | പിറവം ആശുപത്രിയിൽ തൈറോയ്‌ഡ് അനലൈസർ പ്രവർത്തനം തുടങ്ങി

> **Lead Summary:** **പിറവം : ** പിറവം ഗവ. താലൂക്കാശുപത്രി ലാബിൽ തൈറോയ്‌ഡ് അനലൈസർ പ്രവർത്തനം തുടങ്ങി.

## Article Content

**പിറവം : ** പിറവം ഗവ. താലൂക്കാശുപത്രി ലാബിൽ തൈറോയ്‌ഡ് അനലൈസർ പ്രവർത്തനം തുടങ്ങി.

തൈറോയ്‌ഡ് മൂന്ന്‌ വിഭാഗം പരിശോധനകൾക്ക് സ്വകാര്യ ലാബുകൾ 1000 രൂപയ്‌ക്കുമുകളിൽ ഈടാക്കുന്നുണ്ട്. താലൂക്കാശുപത്രി ലാബിൽ 100 മുതൽ 250 രൂപയ്‌ക്ക്‌ പരിശോധന നടത്താം. നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനംചെയ്തു.

ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, ബാബു പാറയിൽ, പി ഗിരീഷ് കുമാർ, ഏലിയാമ്മ ഫിലിപ്പ്, ജോജിമോൻ ചാരുപ്ലാവിൽ, സൂപ്രണ്ട് ഡോ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217404/thyroidanalyzer-started-functioning-at-piravam-hospital)