---
title: "#Sowed | പൊക്കാളിക്കൃഷിക്ക്‌ വിത്തിട്ടു"
english_title: "#Sowed for #pokkali #cultivation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217134/sowed-for-pokkali-cultivation"
published_at: "2024-07-04T05:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685e2271a418_sowed.jpg"
keywords: []
---

# #Sowed | പൊക്കാളിക്കൃഷിക്ക്‌ വിത്തിട്ടു

> **Lead Summary:** ഞാറക്കൽ : പഞ്ചായത്തിലെ വടക്കേ പല്ലമ്പിള്ളി കൃഷി സമാജത്തിന്റെ പൊക്കാളിക്കൃഷി പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു വിത്ത് വിതച്ച്‌ ഉദ്ഘാടനം ചെയ്തു.

## Article Content

ഞാറക്കൽ : പഞ്ചായത്തിലെ വടക്കേ പല്ലമ്പിള്ളി കൃഷി സമാജത്തിന്റെ പൊക്കാളിക്കൃഷി പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു വിത്ത് വിതച്ച്‌ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷിൽഡ റിബേരോ, അഗസ്റ്റിൻ മണ്ടോത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ചെറിയാൻ വാളൂരാൻ, കൃഷി ഓഫീസർ എയ്ഞ്ചല സിറിയക്, അസിസ്റ്റന്റ് കൃഷി ഓഫീസർ ആൻ വർഗീസ് കോലാടി,

സമാജം പ്രസിഡന്റ് കെ സി ശിവൻ, സെക്രട്ടറി ടി ഡി ഭാസി, ട്രഷറർ റെജി റോയ്, അബി ജോസ്, ജോസഫ് ഡി കുഞ്ഞ് എന്നിവർ സംസാരിച്ചു. പെരുമ്പിള്ളി മാറെല്ലോ സ്കൂൾ അധ്യാപകരും വിദ്യാർഥികളും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217134/sowed-for-pokkali-cultivation)