---
title: "#Dukrana | ദുക്‌റാന പെരുന്നാളിന് ആയിരങ്ങളെത്തി"
english_title: "#Thousands #came for #Dukrana #festival"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217132/thousands-came-for-dukrana-festival"
published_at: "2024-07-04T05:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685e15dec06e_perunnal.jpg"
keywords: []
---

# #Dukrana | ദുക്‌റാന പെരുന്നാളിന് ആയിരങ്ങളെത്തി

> **Lead Summary:** **പറവൂർ : ** സെന്റ്‌ തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ തോമാശ്ലീഹായുടെ ദുക്‌റാന പെരുന്നാളിന് ആയിരങ്ങളെത്തി.

## Article Content

**പറവൂർ : ** സെന്റ്‌ തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ തോമാശ്ലീഹായുടെ ദുക്‌റാന പെരുന്നാളിന് ആയിരങ്ങളെത്തി.

രാവിലെ പ്രഭാതപ്രാർഥനയും മൂന്നിന്മേൽ കുർബാനയും നടന്നു. ക്നാനായ അതിഭദ്രാസനത്തിന്റെ കല്ലിശേരി- മലബാർ മേഖലാ മെത്രാപോലീത്ത കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മുഖ്യകാർമികനായി.

വികാരി വർഗീസ് പൈനാടത്ത്, സഹവികാരിമാരായ എബ്രഹാം ചെമ്പോത്തുംകുടി, യൽദോ തൈപ്പറമ്പിൽ, റോയ് കോച്ചാട്ട് കോർ എപ്പിസ്കോപ്പ, ജോർജ് മാത്യു അരിമ്പൂർ, ഗീവർഗീസ് വാഴാട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.

തുടർന്ന് പ്രദക്ഷിണവും നേർച്ചവിളമ്പും നടന്നു. പള്ളി സെക്രട്ടറി നിബു കുര്യൻ അബൂക്കൻ, ബാബു തോമസ് മുളയിരിക്കൽ എന്നിവർ സംസാരിച്ചു. വലിയ നെയ്യപ്പമാണ് പെരുന്നാളിന്റെ പ്രധാന നേർച്ച.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217132/thousands-came-for-dukrana-festival)