---
title: "#traffic | മിനി ലോറി കേടായി ; നഗരം ഇന്നലെയും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി"
english_title: "The #mini #lorry #broke #down; The #city was #engulfed in #traffic #jams #yesterday"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216950/the-mini-lorry-broke-down-the-city-was-engulfed-in-traffic-jams-yesterday"
published_at: "2024-07-03T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684e5e5480b8_traffic.jpg"
keywords: []
---

# #traffic | മിനി ലോറി കേടായി ; നഗരം ഇന്നലെയും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി

> **Lead Summary:** ആലുവ : നഗരം ഇന്നലെയും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ദേശീയപാതയിൽ മാർത്താണ്ഡവർമ പഴയ പാലത്തിനു സമീപം മിനി ലോറി കേടായതാണ് ഒന്നര മണിക്കൂറോളം നഗരത്തെ കുരുക്കിലാക്കിയത്.

## Article Content

ആലുവ : നഗരം ഇന്നലെയും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ദേശീയപാതയിൽ മാർത്താണ്ഡവർമ പഴയ പാലത്തിനു സമീപം മിനി ലോറി കേടായതാണ് ഒന്നര മണിക്കൂറോളം നഗരത്തെ കുരുക്കിലാക്കിയത്.

3.50നാണ് സംഭവം. അങ്കമാലി ഭാഗത്തേക്കു ചരക്കുമായി പോയ മിനി ലോറിയാണു കേടായത്. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ ലോറി നീക്കാൻ ഡ്രൈവർ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും പുളിഞ്ചോട് മെട്രോ സ്റ്റേഷന് അപ്പുറം വരെ വാഹനങ്ങളുടെ നിര നീണ്ടു.

ജില്ലാ ആശുപത്രി കവല, കാരോത്തുകുഴി, ബാങ്ക് കവല, മാർക്കറ്റ് റോഡ്, സർവീസ് റോഡുകൾ എന്നിവിടങ്ങളിൽ ഗതാഗതം നിശ്ചലമായി. സ്കൂളുകളും ഓഫിസുകളും വിട്ടിറങ്ങിയവർ റോഡിൽ കുടുങ്ങി.

ഇതിനിടെ മാർത്താണ്ഡവർമ പുതിയ പാലത്തിലൂടെ വാഹനങ്ങൾ 2 ലൈനായി കടത്തിവിട്ടതാണ് അൽപം ആശ്വാസം പകർന്നത്. ദേശം കുന്നുംപുറത്ത് തണൽമരം റോഡിലേക്കു കടപുഴകിയതു തിങ്കളാഴ്ച വൈകിട്ടു ദേശീയപാതയിലും ആലുവ നഗരത്തിലും 3 മണിക്കൂർ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216950/the-mini-lorry-broke-down-the-city-was-engulfed-in-traffic-jams-yesterday)