#arrest | വ്യാജ ഇ– സിഗരറ്റുകളുടെയും കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന റാപ്പറുകളുടെയും വൻ ശേഖരം ; കാഞ്ഞൂരിൽ ഒരാൾ പിടിയിൽ

#arrest | വ്യാജ ഇ– സിഗരറ്റുകളുടെയും കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന റാപ്പറുകളുടെയും വൻ ശേഖരം ; കാഞ്ഞൂരിൽ ഒരാൾ പിടിയിൽ
Jul 3, 2024 11:06 AM | By Amaya M K

കാഞ്ഞൂർ : (piravomnews.in) വ്യാജ ഇ– സിഗരറ്റുകളുടെയും കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന റാപ്പറുകളുടെയും വൻ ശേഖരം കാഞ്ഞൂരിൽ കണ്ടെത്തി.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ റെയ്ഡിലാണ് ഈ അനധികൃത ശേഖരം പിടിച്ചെടുത്തത്. കാഞ്ഞൂർ പള്ളിക്കു സമീപമുള്ള വാടകവീട്ടിലാണ് ഇവ ശേഖരിച്ചിരുന്നത്.

ഒരു ലക്ഷത്തോളം ഇ– സിഗരറ്റ് പായ്ക്കറ്റുകൾ ശേഖരത്തിലുണ്ടെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനു 10 ലക്ഷത്തോളം രൂപ വിലമതിക്കും.

വിവിധ ബ്രാൻഡഡ് കമ്പനികളുടെ അതേ രൂപത്തിലുള്ള വ്യാജ പതിപ്പുകളാണ് ശേഖരത്തിലുള്ളത്.

ഇതുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റംസിന്റെ കസ്റ്റഡിയിൽ ആയി. 2 പേർക്കു വേണ്ടി അന്വേഷണം നടത്തുന്നു. 3 പേരും പ്രദേശവാസികളാണെന്നാണു സൂചന.

വലിയ ശൃംഖലയുടെ ചെറിയ രൂപം മാത്രമാണ് കാഞ്ഞൂരിൽ കണ്ടെത്തിയതെന്ന് സംശയിക്കുന്നു.

A #large #collection of #counterfeit #e-cigarettes and #cannabis #wrappers; #One #arrested in #Kanjur

Next TV

Related Stories
#accident | മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു ;  അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു

Jul 5, 2024 08:03 PM

#accident | മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു ; അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു

വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ്...

Read More >>
#goldsmuggle | കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ പിടിയിൽ

Jul 5, 2024 07:54 PM

#goldsmuggle | കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ പിടിയിൽ

കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിനെ ഡി ആർ ഐയാണ് പിടികൂടിയത്. ഒന്നരക്കിലോയോളം സ്വർണവും ഇയാളുടെ പക്കല്‍ നിന്ന്...

Read More >>
കല്ലാറുകുട്ടി റോഡിൽ വൻമരം ബസ്സിനു മുന്നിൽ ഒടിഞ്ഞുവീണു;ഒരാൾക്ക് പരിക്ക്

Jul 5, 2024 06:21 PM

കല്ലാറുകുട്ടി റോഡിൽ വൻമരം ബസ്സിനു മുന്നിൽ ഒടിഞ്ഞുവീണു;ഒരാൾക്ക് പരിക്ക്

ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ മരം മറിഞ്ഞു വീഴുകയായിരുന്നു.ഡ്രൈവറുടെ മനഃസാന്നിത്യം ആണ് വാൻ ദുരന്തത്തിൽ നിന്ന് യാത്രക്കാരെ...

Read More >>
#accident | സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല

Jul 5, 2024 11:05 AM

#accident | സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല

കാറിന്റെ നമ്പർ പരിശോധിച്ചതിലൂടെ പട്ടാമ്പി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞതായി ചാലിശ്ശേരി പൊലീസ്...

Read More >>
#piravom | ബ്ലോക്ക് മാതൃകാ അഗ്രോ സർവീസ് സെന്റർ വിജയവീഥിയിൽ; 51,471 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു

Jul 5, 2024 10:52 AM

#piravom | ബ്ലോക്ക് മാതൃകാ അഗ്രോ സർവീസ് സെന്റർ വിജയവീഥിയിൽ; 51,471 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു

6 ഏക്കറോളം തരിശു പാടത്തിൽ തുടർച്ചയായി നെല്ല്, പച്ചക്കറി, എള്ള് കൃഷികൾ ചെയ്യുന്നുണ്ട്.ഇൗ വർഷം മാത്രം വിവിധ പഞ്ചായത്തുകളിലായി 25,150 തെങ്ങുകളുടെ മണ്ട...

Read More >>
#sexuallyassault | ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’; ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

Jul 5, 2024 10:41 AM

#sexuallyassault | ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’; ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍...

Read More >>
Top Stories










News Roundup