---
title: "#Landslides | പിറവത്ത് റോഡിന്റെ ഓരങ്ങളിൽ മണ്ണിടിച്ചിൽ ; അപകടങ്ങൾക്ക് ഇടയാക്കുന്നു"
english_title: "#Landslides on the #sides of #Pirawat #Road; #causing #accidents"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216941/landslides-on-the-sides-of-pirawat-road-causing-accidents"
published_at: "2024-07-03T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684e2045d050_landslides.jpg"
keywords: []
---

# #Landslides | പിറവത്ത് റോഡിന്റെ ഓരങ്ങളിൽ മണ്ണിടിച്ചിൽ ; അപകടങ്ങൾക്ക് ഇടയാക്കുന്നു

> **Lead Summary:** **പിറവം :** മഴ ശക്തമായതോടെ റോഡിന്റെ ഓരങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നു മണ്ണിടിയുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു.

## Article Content

**പിറവം :** മഴ ശക്തമായതോടെ റോഡിന്റെ ഓരങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നു മണ്ണിടിയുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു.

മണ്ണുമല ഇടിച്ചു റോഡ് നിർമിക്കുകയും പിന്നീട് ആ ഭാഗങ്ങളിൽ ഓരങ്ങളിൽ സംരക്ഷണഭിത്തി വേണമെന്ന ആവശ്യം അവഗണിക്കുകയും ചെയ്യുന്നതാണു ഭീഷണി.

വലിയ കല്ലുകൾ ഉൾപ്പെടെ അടർന്നു വീഴുന്നതോടെ ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും അപകടങ്ങളിൽ പെടുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. രാമമംഗലത്ത് ഉൗരമന ശിവലി സാൽളും കാൽനട യാത്രക്കാരും അപകടങ്ങളിൽ പെടുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

രാമമംഗലത്ത് ഉൗരമന ശിവലി സാൽവേഷൻ ആർമി റോഡിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണു. 2,3 വാർഡുകൾ ബന്ധിപ്പിക്കുന്ന റോഡാണിത്. ഇടിഞ്ഞ മണ്ണു വീണ് ഓട നികന്നതോടെ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇൗ ഭാഗത്തു വീണ്ടും മണ്ണ് ഇടിയുന്നതിനു സാധ്യത ഉള്ളതായി പരാതി ഉണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216941/landslides-on-the-sides-of-pirawat-road-causing-accidents)