#Shock | സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്

#Shock | സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്
Jul 3, 2024 10:42 AM | By Amaya M K

ആലപ്പുഴ: (piravomnews.in) ആലപ്പുഴ ചുനക്കരയിൽ സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്.

പൊള്ളലേറ്റ വിദ്യാർത്ഥിയെ പരുമലയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കളിലെ പ്ലസ് ടു വിദ്യാർത്ഥി വള്ളികുന്നം പുത്തൻചന്ത വേട്ടനാടിയിൽ സുനിൽ കുമാറിന്റെ മകൻ സൂര്യനാഥിനാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്കൂൾ കോമ്പൗണ്ടിന്റെ മതിലിനോടു ചേർന്നുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്.

ഇതുവഴി വിദ്യാർത്ഥികൾ വരുമ്പോഴായിരുന്നു സൂര്യനാഥിന് ഷോക്കേറ്റത്. താഴെ വീണ സൂരനാഥിനെ ഉടൻ തന്നെ ചുനക്കര സിഎച്ച്സിയിൽ എത്തിക്കുകയും പിന്നീട് പരുമലയിലുള്ള സ്വകാരാശുപത്രിയിലക്കു മാറ്റുകയായിരുന്നു.

ശരീരഭാഗത്തും കൈകളിലുമായി 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യവസ്ഥ ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. സ്കൂളിന്റെ മുൻവശത്ത് വടക്കേയറ്റത്തായി മതിനോട് ചേർന്നുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമറുള്ളത്. ഇതിന് ചുറ്റുമായി അരമതിലും കമ്പിവേലിയുമുണ്ട്.

അപകട സാധ്യതയുള്ളതിനാൽ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് മുമ്പുള്ള പിടിഎ കമ്മിറ്റികൾ വൈദുതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നതായാണ് നാട്ടുകാർ പറയുന്നത്.

ട്രാൻസ്ഫോർമറിന്‍റെ ചുറ്റിലുമായി ഉയരത്തിലുള്ള സുരക്ഷാവേലി നിർമിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

#Shocked #student #injured by #transformer #near #school

Next TV

Related Stories
#accident | മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു ;  അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു

Jul 5, 2024 08:03 PM

#accident | മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു ; അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു

വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ്...

Read More >>
#goldsmuggle | കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ പിടിയിൽ

Jul 5, 2024 07:54 PM

#goldsmuggle | കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ പിടിയിൽ

കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിനെ ഡി ആർ ഐയാണ് പിടികൂടിയത്. ഒന്നരക്കിലോയോളം സ്വർണവും ഇയാളുടെ പക്കല്‍ നിന്ന്...

Read More >>
കല്ലാറുകുട്ടി റോഡിൽ വൻമരം ബസ്സിനു മുന്നിൽ ഒടിഞ്ഞുവീണു;ഒരാൾക്ക് പരിക്ക്

Jul 5, 2024 06:21 PM

കല്ലാറുകുട്ടി റോഡിൽ വൻമരം ബസ്സിനു മുന്നിൽ ഒടിഞ്ഞുവീണു;ഒരാൾക്ക് പരിക്ക്

ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ മരം മറിഞ്ഞു വീഴുകയായിരുന്നു.ഡ്രൈവറുടെ മനഃസാന്നിത്യം ആണ് വാൻ ദുരന്തത്തിൽ നിന്ന് യാത്രക്കാരെ...

Read More >>
#accident | സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല

Jul 5, 2024 11:05 AM

#accident | സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല

കാറിന്റെ നമ്പർ പരിശോധിച്ചതിലൂടെ പട്ടാമ്പി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞതായി ചാലിശ്ശേരി പൊലീസ്...

Read More >>
#piravom | ബ്ലോക്ക് മാതൃകാ അഗ്രോ സർവീസ് സെന്റർ വിജയവീഥിയിൽ; 51,471 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു

Jul 5, 2024 10:52 AM

#piravom | ബ്ലോക്ക് മാതൃകാ അഗ്രോ സർവീസ് സെന്റർ വിജയവീഥിയിൽ; 51,471 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു

6 ഏക്കറോളം തരിശു പാടത്തിൽ തുടർച്ചയായി നെല്ല്, പച്ചക്കറി, എള്ള് കൃഷികൾ ചെയ്യുന്നുണ്ട്.ഇൗ വർഷം മാത്രം വിവിധ പഞ്ചായത്തുകളിലായി 25,150 തെങ്ങുകളുടെ മണ്ട...

Read More >>
#sexuallyassault | ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’; ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

Jul 5, 2024 10:41 AM

#sexuallyassault | ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’; ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍...

Read More >>
Top Stories










News Roundup