#Rape | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കി; 32 കാരനെ പൊലീസ് പൊക്കി

#Rape | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കി; 32 കാരനെ പൊലീസ് പൊക്കി
Jul 3, 2024 10:37 AM | By Amaya M K

തൃശൂര്‍: (piravomnews.in) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി കുറുപ്പന്‍ വീട്ടില്‍ അജു വര്‍ഗീസിനെയാണ് (32) തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടിയുടെയും ഇന്‍സ്‌പെക്ടര്‍ മനോജ് ഗോപിയുടെയും സംഘം അറസ്റ്റു ചെയ്തത്.

മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതല്‍ സൗഹൃദത്തിലായതോടെ ഇയാള്‍ യുവതിയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

2021 മേയ് മാസത്തിലും 2023 ഒക്‌ടോബറിലും ഇക്കഴിഞ്ഞ മാര്‍ച്ചിലും പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ നാട്ടില്‍നിന്നും മുങ്ങിയ പ്രതി പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മൊബൈല്‍ ഫോണില്‍ പരാതിക്കാരിയുടെ ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും തട്ടിയിരുന്നു.

യുവതി നിയമപരമായി നടപടികളുമായി നീങ്ങിയതോടെയാണ് അജു വര്‍ഗീസ് ഒളിവില്‍ പോയതെന്ന് പൊലീസ് പറഞ്ഞു. ആയുര്‍വേദ മരുന്ന് ബിസിനസ് നടത്തുന്ന അജു പൊലീസിന്റെ പിടിവീഴാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കസ്റ്റഡയിലായി.

ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടു പോലും താമസസ്ഥലം വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ പല സ്ഥലങ്ങളും മാറിമാറി താമസിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്.

എന്നാല്‍ എത്ര ഒളിച്ചുനടക്കാന്‍ ശ്രമിച്ചിട്ടും ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ പൊലീസ് സംഘം തിങ്കളാഴ്ച എറണാകുളം കച്ചേരിപ്പടിയില്‍ നിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

കോടതി ഇയാളെ റിമാന്റ് ചെയ്തു. എസ്.ഐ. സി.എന്‍. ശ്രീധരന്‍, സീനിയര്‍ സി.പി.ഒമാരായ ഇ.എസ്. ജീവന്‍, രാഹുല്‍ അമ്പാടന്‍, സി.പി.ഒമാരായ കെ.എസ്.ഉമേഷ്, വിപിന്‍ വെള്ളാംപറമ്പില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

The #young #woman was #tortured with a #promise of #marriage; A 32-year-old #man was #picked #up by the #police

Next TV

Related Stories
#accident | കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക്  പരുക്ക്

Jul 5, 2024 08:22 PM

#accident | കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക് പരുക്ക്

വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട് യാത്രക്കാർ വിളിച്ചു പറഞ്ഞിട്ടും ബസ് നിർത്താതെ പോയെന്നാണ്...

Read More >>
#drowned | ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു

Jul 5, 2024 08:16 PM

#drowned | ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു

പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ....

Read More >>
#accident | മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു ;  അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു

Jul 5, 2024 08:03 PM

#accident | മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു ; അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു

വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ്...

Read More >>
#goldsmuggle | കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ പിടിയിൽ

Jul 5, 2024 07:54 PM

#goldsmuggle | കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ പിടിയിൽ

കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിനെ ഡി ആർ ഐയാണ് പിടികൂടിയത്. ഒന്നരക്കിലോയോളം സ്വർണവും ഇയാളുടെ പക്കല്‍ നിന്ന്...

Read More >>
കല്ലാറുകുട്ടി റോഡിൽ വൻമരം ബസ്സിനു മുന്നിൽ ഒടിഞ്ഞുവീണു;ഒരാൾക്ക് പരിക്ക്

Jul 5, 2024 06:21 PM

കല്ലാറുകുട്ടി റോഡിൽ വൻമരം ബസ്സിനു മുന്നിൽ ഒടിഞ്ഞുവീണു;ഒരാൾക്ക് പരിക്ക്

ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ മരം മറിഞ്ഞു വീഴുകയായിരുന്നു.ഡ്രൈവറുടെ മനഃസാന്നിത്യം ആണ് വാൻ ദുരന്തത്തിൽ നിന്ന് യാത്രക്കാരെ...

Read More >>
#accident | സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല

Jul 5, 2024 11:05 AM

#accident | സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല

കാറിന്റെ നമ്പർ പരിശോധിച്ചതിലൂടെ പട്ടാമ്പി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞതായി ചാലിശ്ശേരി പൊലീസ്...

Read More >>
Top Stories










News Roundup