---
title: "#police | ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്"
english_title: "The #police #rescued the #young #man who fell from the #train"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216443/the-police-rescued-the-young-man-who-fell-from-the-train"
published_at: "2024-07-01T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668257a094b70_police.jpg"
keywords: []
---

# #police | ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

> **Lead Summary:** പാലക്കാട്: ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്. ചെന്നൈ - തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചു വീണ യുവാവിന് രക്ഷകരായാണ് പൊലീസ് എത്തിയത്.

## Article Content

പാലക്കാട്: ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്. ചെന്നൈ - തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചു വീണ യുവാവിന് രക്ഷകരായാണ് പൊലീസ് എത്തിയത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂർ സ്വദേശിയായ യുവാ‌വാണ് ട്രെയിനിൽ നിന്നും വീണത്. തുടർന്ന് സഹയാത്രക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാളയാർ സ്റ്റേഷനിൽ നിന്നും 4 Km മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ കണ്ടുകിട്ടിയത്.

ഒലവക്കോട് റെയിൽവേ പൊലീസിലെ എ എസ് ഐ കൃഷ്ണകുമാർ, എസ്സിപിഒ വിനു, പ്രമോദ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216443/the-police-rescued-the-young-man-who-fell-from-the-train)