---
title: "#AdiShankara | മണ്ണിനടിയിൽ കുടുങ്ങുന്നവരെ കണ്ടെത്താൻ  ഉപകരണവുമായി ആദിശങ്കര"
english_title: "#AdiShankara with a #device to #find #people #trapped #underground"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215904/adishankara-with-a-device-to-find-people-trapped-underground"
published_at: "2024-06-29T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f9bf1b30bd_adishankara.jpg"
keywords: []
---

# #AdiShankara | മണ്ണിനടിയിൽ കുടുങ്ങുന്നവരെ കണ്ടെത്താൻ  ഉപകരണവുമായി ആദിശങ്കര

> **Lead Summary:** **കാലടി :** പ്രകൃതിദുരന്തങ്ങളുംമറ്റും ഉണ്ടാകുമ്പോൾ മണ്ണിനടിയിൽപ്പെട്ടുപോകുന്നവരെ കണ്ടെത്താനുള്ള ഉപകരണം വികസിപ്പിച്ച്‌ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്‌ ആൻഡ് ടെക്‌നോളജിയിലെ വിദ്യാർഥികൾ.

## Article Content

**കാലടി :** പ്രകൃതിദുരന്തങ്ങളുംമറ്റും ഉണ്ടാകുമ്പോൾ മണ്ണിനടിയിൽപ്പെട്ടുപോകുന്നവരെ കണ്ടെത്താനുള്ള ഉപകരണം വികസിപ്പിച്ച്‌ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്‌ ആൻഡ് ടെക്‌നോളജിയിലെ വിദ്യാർഥികൾ.

അവസാനവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വിദ്യാർഥികളാണ്‌ ഹെലിക്യാമിലും ഭൂമിയിലൂടെ സഞ്ചരിക്കുന്ന റോവറിലും ഘടിപ്പിച്ച് നിരീക്ഷണം നടത്താവുന്ന ഉപകരണം നിർമിച്ചത്‌. മൈക്രോവേവ് സെൻസറുകൾവഴി ഭൂമിക്കടിയിലുള്ളവരെ കണ്ടെത്താമെന്ന്‌ വിദ്യാർഥികൾ പറയുന്നു.

എവിടെയാണ്‌ ഉള്ളതെന്ന്‌ മൊബൈലിൽ അറിയാം. അതുവഴി രക്ഷാപ്രവർത്തനം വേഗത്തിലാക്കാം. നാലു കിലോമീറ്റർ മുകളിൽവരെ സഞ്ചരിക്കാവുന്നതാണ് ഹെലിക്യാം. ദുർഘടപാതയിലും സഞ്ചരിക്കാവുന്നവിധമാണ് റോവർ നിർമിച്ചിരിക്കുന്നത്.

എച്ച് ഹരിത, ബി അനന്തകൃഷ്ണൻ, കെ എൻ അഭിലാഷ്, ഓംപ്രകാശ് ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് ഉപകരണം വികസിപ്പിച്ചത്. അസിസ്റ്റന്റ് പ്രൊഫസർമാരായ ടി ഹിമ, അലൻ മാത്യു ജോർജ് എന്നിവർ മാർഗനിർദേശങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215904/adishankara-with-a-device-to-find-people-trapped-underground)