#lpg | മസ്റ്ററിംഗ് നിർബന്ധം ; ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

#lpg | മസ്റ്ററിംഗ് നിർബന്ധം ; ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്
Jun 29, 2024 10:09 AM | By Amaya M K

കൊച്ചി: (piravomnews.in) എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ.

രണ്ട് മാസം പിന്നിടുമ്പോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ് ഇല്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു.

ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഇത് വഴി സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയും കയ്യിൽ വേണം.

ഒപ്പം ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത നമ്പറും. രണ്ട് മാസമായി ഇന്ധന കമ്പനികൾ മസ്റ്ററിംഗ് നടപടികൾ തുടങ്ങിയിട്ട്. എന്നാൽ കിട്ടിയത് തണുപ്പൻ പ്രതികരണം.

കൊച്ചിയിലെ ഒരു ഏജൻസിയിൽ 8500 ഉപഭോക്താക്കളിൽ 500 ൽ താഴെ പേർ മാത്രമാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് ക്യാംപുകൾ നടത്തിയിട്ടും അനക്കമില്ല.

 പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിലുള്ളവർ മാത്രം മസ്റ്ററിംഗ് നടത്തിയാൽ മതിയെന്ന പ്രചാരണമാണോ ഇതിന് കാരണമെന്ന സംശയത്തിലാണ് ഇന്ധന കമ്പനികൾ.ഇതോടെയാണ് അതങ്ങനെ അല്ല എന്ന് വ്യക്തമാക്കി ഇൻഡെൽ, ഭാരത്, എച്ച് പി കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്.

എല്ലാ ഉപഭോക്താക്കളും എത്രയും വേഗം മസ്റ്ററിംഗ് നടത്തണം. ഉപഭോക്താവ് വിദേശത്തോ മരിച്ച് പോയതോ കിടപ്പ് രോഗിയോ എങ്കിൽ കണക്ഷൻ റേഷൻ കാർഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം. ഇനി നേരിട്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം.

കമ്പനികളുടെ മൊബൈൽ ആപ്പ്, ആ‌ധാർ ഫേസ് റെക്കഗിനേഷൻ ആപ്പ് എന്നിവ ഡൗൺലോഡ് ചെയ്യണം.നടപടികൾ ഓകെ എങ്കിൽ മൊബൈലിലേക്ക് മെസേജ് എത്തും. ഇനിയും വൈകിക്കേണ്ട അവസാന തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

അതിന് ശേഷം മസ്റ്ററിംഗ് ഇല്ലെങ്കിൽ ബുക്കിംഗ് അനുവദിക്കില്ലെന്ന് വിതരണ കമ്പനികളിൽ നിന്ന് സൂചനയും പുറത്ത് വരുന്നുണ്ട്. നിലവിൽ ഉപഭോക്താക്കൾക്ക് നൽകി വരുന്ന പല ആനുകൂല്യങ്ങളും,സബ്സിഡികളും മസ്റ്ററിംഗിന് ശേഷം ഉണ്ടാകുമോ എന്ന ചർച്ചയും സജീവമായി ഉയരുകയാണ്.

#Compulsory #Mustering;# Warning that #otherwise #gas #cylinder #cannot be #booked

Next TV

Related Stories
#straydog | ഒലിയപ്പുറത്ത് 4 പേരെ കടിച്ച തെരുവുനായയെ പിടികൂടി

Jul 1, 2024 01:17 PM

#straydog | ഒലിയപ്പുറത്ത് 4 പേരെ കടിച്ച തെരുവുനായയെ പിടികൂടി

നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്തംഗങ്ങളായ നെവിൻ ജോർജ്, സി.വി. ജോയി എന്നിവരുടെ ഇടപെടലിൽ ദയ സംഘടനയുടെ നേതൃത്വത്തിലാണ് നായയെ പിടികൂടിയത്....

Read More >>
#police | ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

Jul 1, 2024 12:43 PM

#police | ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

തുടർന്ന് സഹയാത്രക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാളയാർ സ്റ്റേഷനിൽ നിന്നും 4 Km മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ...

Read More >>
#Koothattukulam | പേനപ്പെട്ടിയൊരുക്കി കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍

Jul 1, 2024 10:30 AM

#Koothattukulam | പേനപ്പെട്ടിയൊരുക്കി കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍

സ്കൂൾ ഇക്കോ ക്ലബ് നടത്തുന്ന പ്രകൃതിസംരക്ഷണ പരിപാടികളുടെ ഭാഗമായാണ് മഷിതീർന്ന പേനകൾ നിക്ഷേപിക്കാന്‍ സ്കൂളിൽ ബോക്സ്...

Read More >>
#traffic | ഗതാഗതക്കുരുക്ക് ; നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി

Jul 1, 2024 10:24 AM

#traffic | ഗതാഗതക്കുരുക്ക് ; നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി

സംഭവത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന റിപ്പോര്‍ട്ട് തേടി. മന്ത്രി ഗണേഷ് കുമാര്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറോട് അടിയന്തര...

Read More >>
#arrest | യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ

Jul 1, 2024 09:53 AM

#arrest | യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഒളിവിൽ പോയ ഹാദിൽഷ, റസൽ എന്നിവരെ പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷകസംഘമാണ് പിടികൂടിയത്....

Read More >>
#missingcase | കോലഞ്ചേരിയിൽ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

Jul 1, 2024 09:44 AM

#missingcase | കോലഞ്ചേരിയിൽ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

കടയിരുപ്പിനു സമീപമുളള റോഡിൽ ഓട്ടോ കണ്ടെത്തി, ഫോണും പേഴ്സും രേഖകളുമെല്ലാം ഓട്ടോയിലുണ്ട്, അന്നേ ദിവസം ഷാജീവും സൃഹൃത്തുക്കളുമായി...

Read More >>
Top Stories










News Roundup






Entertainment News