#toiletwaste | കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു

 #toiletwaste | കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു
Jun 29, 2024 09:56 AM | By Amaya M K

ഇടുക്കി : (piravomnews.in) കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു.    റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടങ്ങളുടെ പിൻഭാഗത്തുള്ള നല്ലതണ്ണിയാറിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്.

മൂന്നാർ ടൗണിൽ പ്രവർത്തിക്കുന്ന അൽ ബുഹാരി ഹോട്ടൽ, തങ്കം ഇൻ റിസോർട്ട് എന്നിവയാണ് ആരോഗ്യ വകുപ്പ് അടപ്പിച്ചത്.

സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തി. പ്രദേശവാസികള്‍ നൽകിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്.

പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും സമീപിച്ചത്. പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തി.

നല്ലതണ്ണിയാർ ഒഴുകിയെത്തുന്നത് മുതിരപ്പുഴയാറിലേക്കാണ്. മുതിരപ്പുഴയാറിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നുണ്ട്. അനിശ്ചിത കാലത്തേക്കാണ് ഹോട്ടലും റിസോർട്ടും അടപ്പിച്ചത്.

ഇനി കൃത്യമായി മാലിന്യം സംസ്കരിക്കാനുള്ള നടപടി സ്വീകരിച്ച ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും അനുമതി ലഭിച്ചാൽ മാത്രമേ ഹോട്ടലും റിസോർട്ടും തുറക്കാൻ കഴിയൂ എന്ന് പഞ്ചായത്ത് അറിയിച്ചു.

The #hotel and #resort were #closed after the #toilet #waste was #dumped into the #river

Next TV

Related Stories
#straydog | ഒലിയപ്പുറത്ത് 4 പേരെ കടിച്ച തെരുവുനായയെ പിടികൂടി

Jul 1, 2024 01:17 PM

#straydog | ഒലിയപ്പുറത്ത് 4 പേരെ കടിച്ച തെരുവുനായയെ പിടികൂടി

നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്തംഗങ്ങളായ നെവിൻ ജോർജ്, സി.വി. ജോയി എന്നിവരുടെ ഇടപെടലിൽ ദയ സംഘടനയുടെ നേതൃത്വത്തിലാണ് നായയെ പിടികൂടിയത്....

Read More >>
#police | ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

Jul 1, 2024 12:43 PM

#police | ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

തുടർന്ന് സഹയാത്രക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാളയാർ സ്റ്റേഷനിൽ നിന്നും 4 Km മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ...

Read More >>
#Koothattukulam | പേനപ്പെട്ടിയൊരുക്കി കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍

Jul 1, 2024 10:30 AM

#Koothattukulam | പേനപ്പെട്ടിയൊരുക്കി കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍

സ്കൂൾ ഇക്കോ ക്ലബ് നടത്തുന്ന പ്രകൃതിസംരക്ഷണ പരിപാടികളുടെ ഭാഗമായാണ് മഷിതീർന്ന പേനകൾ നിക്ഷേപിക്കാന്‍ സ്കൂളിൽ ബോക്സ്...

Read More >>
#traffic | ഗതാഗതക്കുരുക്ക് ; നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി

Jul 1, 2024 10:24 AM

#traffic | ഗതാഗതക്കുരുക്ക് ; നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി

സംഭവത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന റിപ്പോര്‍ട്ട് തേടി. മന്ത്രി ഗണേഷ് കുമാര്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറോട് അടിയന്തര...

Read More >>
#arrest | യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ

Jul 1, 2024 09:53 AM

#arrest | യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഒളിവിൽ പോയ ഹാദിൽഷ, റസൽ എന്നിവരെ പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷകസംഘമാണ് പിടികൂടിയത്....

Read More >>
#missingcase | കോലഞ്ചേരിയിൽ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

Jul 1, 2024 09:44 AM

#missingcase | കോലഞ്ചേരിയിൽ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

കടയിരുപ്പിനു സമീപമുളള റോഡിൽ ഓട്ടോ കണ്ടെത്തി, ഫോണും പേഴ്സും രേഖകളുമെല്ലാം ഓട്ടോയിലുണ്ട്, അന്നേ ദിവസം ഷാജീവും സൃഹൃത്തുക്കളുമായി...

Read More >>
Top Stories










News Roundup






Entertainment News