കവിത; അത് മാത്രം മതി

കവിത; അത് മാത്രം മതി
Jun 27, 2024 06:58 PM | By mahesh piravom

കവിത ....(piravomnews) അത് മാത്രം മതി 

  • കണ്ണന്റെ മൗലിയിൽ ആടിക്കളിയ്ക്കുന്ന
  • മയീൽപ്പീലിയാവാനെനിയ്ക്കു മോഹം ,
  • ആ തിരുനെറ്റിയിൽ ശോഭിച്ചിടുന്നൊരു
  • ചന്ദനഗോപിയാവാനും മോഹം
  • കണ്ണന്റെ താമരമിഴികളിൽ ശോഭിയ്ക്കും
  • നീലാഞ്ജനമാവാൻ എനിയ്ക്കു മോഹം,
  • കണ്ണന്റെ നാസികാഗ്രത്തിൽ മിന്നീടുന്ന
  • സ്വേതകണങ്ങളായ് മാറിയാലോ?
  • കണ്ണന്റെ കണ്ഠത്തിൽ മിന്നിത്തിളങ്ങുന്ന
  • കൗസ്തുഭരത്നമായീടാൻ മോഹം,
  • ഗണ്ഡസ്ഥലങ്ങളിൽ തട്ടി ശോഭിയ്ക്കുന്ന
  • കുണ്ഡലമായാലും മതിയെനിയ്ക്ക്...
  • കണ്ണന്റെ ചെഞ്ചുണ്ട് ചുംബിച്ചുണർത്തുന്ന
  • പുല്ലാങ്കുഴലായിത്തീർന്നാൽ മതി,
  • അതിലൂടൊഴുകി വരുന്നൊരു ദിവ്യമാം
  • ശ്രീരാഗമായാലും മതിയെനിക്ക്...
  • ഓടക്കുഴലേന്തും കൈകളിൽ മിന്നുന്ന
  • കങ്കണമാകാൻ എനിയ്ക്ക്മോഹം ,
  • നെഞ്ചിലെ ശ്രീവത്സമായാലോ?
  • അല്ലല്ല , പുലിനഖ മോതിരമായാൽ മതി ...
  • കായാമ്പൂ വർണ്ണന്റെ മാറിൽ വിരാജിയ്ക്കും
  • വനമാലയായി ഞാൻ മാറിയാലോ ,
  • അരയിൽ കിലുങ്ങുന്ന കിങ്ങിണിയിൽ
  • ഒരു മണിമുത്തായ് തീർന്നാലും മതിയെനിക്ക്.....
  • "പദഭജനം ശ്രേയ" എന്നു കൊഞ്ചീടുന്ന
  • പാദസരങ്ങളായ്ത്തീർന്നാൽ മതി,
  • ആ പാദസ്പർശനമേറ്റു കിടക്കുന്ന
  • തുളസീദള മായിത്തീരുമോ ഞാൻ...
  • താമരപ്പൂവിതൾ പാദങ്ങളിൽ വീണ്
  • കെട്ടിപ്പിടിച്ച് കരഞ്ഞാൽ മതി,
  • അത് മാത്രം മതിയെനിയ്ക്കെന്റെ കണ്ണാ...
  • അതു മാത്രം മതിയെനിയ്ക്കെന്റെ കണ്ണാ... 
  • രചന പ്രമീള മേനോൻ 

kavitha;ath mathram mathi

Next TV

Related Stories
 പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

Jun 7, 2025 05:37 PM

പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

സംസ്കാരം നാളെ8 -5- 2025 ഞായറാഴ്ച നാലു മണിയ്ക്ക് വീട്ടുവളപ്പിൽ.ഭാര്യ രാജമ്മ, ഉഴവൂർ കണ്ടനാനിയ്ക്കൽ കുടുംബാംഗം.മക്കൾ ശാന്ത മുരളി ചൈന്നൈ,രഘു...

Read More >>
പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

Jun 7, 2025 01:34 PM

പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്‌മയാണ് പിടിയിലായത് ഇവർക് രണ്ടു വയസുള്ള കുട്ടിയുണ്ട്. പത്ത് പേരെയാണ് രേഷ്‌മ ഇത്തരത്തിൽ വിവാഹം കഴിച്ചു...

Read More >>
പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

Jun 4, 2025 07:11 AM

പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം കുന്ന് കൂടി കിടക്കുന്നുവെന്ന് പല തവണ പരാതി കൊടുത്തിട്ടും നാളിതുവരെ യാതൊരു നടപടിയും...

Read More >>
ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

Jun 3, 2025 08:57 PM

ഓണക്കൂർ കാറിടിച്ച് ഒരാൾക്ക് പരിക്ക്

പരിക്കേറ്റ മുളക്കുളം സ്വദേശിയെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
അന്തേവാസി ബൈബിൾ കോളേജിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

Jun 3, 2025 04:58 PM

അന്തേവാസി ബൈബിൾ കോളേജിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

തലയോലപ്പറമ്പ് സിലോൺകവലയിലുള്ള എബനേസർ ബൈബിൾ കോളേജിലെ അന്തേവാസി രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചു. ഇന്ന് രാവിലെ 10ന് ആണ് സംഭവം. കോളേജിൻ്റെ മുറ്റത്ത്...

Read More >>
മാങ്ങടപ്പള്ളി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

Jun 3, 2025 04:45 PM

മാങ്ങടപ്പള്ളി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

പഠനോപകരണങ്ങൾ പിറവം കമ്പാനിയൻസ് ക്ലബ്...

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/