---
title: " #fire | ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു"
english_title: "The #electric #scooter #caught #fire while #running"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215187/the-electric-scooter-caught-fire-while-running"
published_at: "2024-06-26T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c223d2d207_fire.jpg"
keywords: []
---

#  #fire | ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

> **Lead Summary:** മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു.

## Article Content

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു.

രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട് ജസീർ ബാബുവും രണ്ടു കുട്ടികളുമാണ് സ്കൂട്ടറിലുണ്ടായിരുന്നത്.

പുക ഉയരുന്നതു കണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂട്ടർ നിർത്തിയ ജസീർ കുട്ടികളുമായി ഓടി മാറുകയായിരുന്നു.

സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215187/the-electric-scooter-caught-fire-while-running)