---
title: "#busaccident | ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു "
english_title: "#Bus #overturns on top of #bike #accident; The #biker #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214256/bus-overturns-on-top-of-bike-accident-the-biker-died"
published_at: "2024-06-23T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677cd9e274ba_accident4.jpg"
keywords: []
---

# #busaccident | ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു 

> **Lead Summary:** ​കൊച്ചി: ഇടപ്പള്ളി - അരൂർ ദേശീയ പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ അപകടത്തിൽ ബൈക്ക് യാ​ത്രികൻ ദാരുണമായി മരിച്ചു.

## Article Content

​കൊച്ചി: ഇടപ്പള്ളി - അരൂർ ദേശീയ പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ അപകടത്തിൽ ബൈക്ക് യാ​ത്രികൻ ദാരുണമായി മരിച്ചു.

ബസിൽ സഞ്ചരിച്ച നിരവധി പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരനായ ഇടുക്കി സ്വദേശിയാണ് മരിച്ചത്. മാടവനയിൽ ​​ട്രാഫിക് സിഗ്നലിൽ ഇടിച്ചാണ് അപകടം. ബസ് ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. ബസ് സാമാന്യം വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ബംഗളൂരുവിൽനിന്ന് വർക്കലക്ക് പോവുകയായിരുന്ന എൻഎൽ01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്. റെഡ് സിഗ്‍നൽ വന്നതോടെ നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.

ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ബൈക്ക് യാത്രികൻ മരണത്തിനു കീഴടങ്ങി. നിരവധി പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214256/bus-overturns-on-top-of-bike-accident-the-biker-died)