---
title: "#Accident | സ്വകാര്യ സിഗ്നൽ പോസ്റ്റിൽ ഇടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്"
english_title: "#Accident by #hitting a #private #signal #post; #Many #people were #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214243/accident-by-hitting-a-private-signal-post-many-people-were-injured"
published_at: "2024-06-23T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677c5574b743_accident.jpg"
keywords: []
---

# #Accident | സ്വകാര്യ സിഗ്നൽ പോസ്റ്റിൽ ഇടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** കൊച്ചി: കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

## Article Content

കൊച്ചി: കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ്സിനൊപ്പം ബൈക്ക് യാത്രക്കാരും അപകടത്തിൽപെട്ടു.

കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214243/accident-by-hitting-a-private-signal-post-many-people-were-injured)