---
title: "യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "#During the #journey, the #school #employee #collapsed and #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214096/during-the-journey-the-school-employee-collapsed-and-died"
published_at: "2024-06-22T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676d7a5cafd4_death.jpg"
keywords: []
---

# യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** മണ്ണഞ്ചേരി: യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം മഞ്ഞപ്പാറ ഗവ. വി.എച്ച്.എസ് സ്കൂൾ ജീവനക്കാരൻ കുന്നപ്പള്ളി ലൈലാ മൻസിലിൽ താജുദ്ദീനാണ് (താജു - 47) കുഴഞ്ഞ് വീണ് മരിച്ചത്.

## Article Content

മണ്ണഞ്ചേരി: യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം മഞ്ഞപ്പാറ ഗവ. വി.എച്ച്.എസ് സ്കൂൾ ജീവനക്കാരൻ കുന്നപ്പള്ളി ലൈലാ മൻസിലിൽ താജുദ്ദീനാണ് (താജു - 47) കുഴഞ്ഞ് വീണ് മരിച്ചത്.

സുഹൃത്തുക്കളുമായി മൈസൂരിലേക്കുള്ള യാത്ര കഴിഞ്ഞ് മടക്കയാത്രയിൽ കോയമ്പത്തൂരിന് സമീപം വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ശനി) മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും. നജ്നയാണ് ഭാര്യ. മക്കൾ: തൗഫീക്ക്, തൻവീർ. പിതാവ്:ഹസൻ. മാതാവ്: ലൈല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214096/during-the-journey-the-school-employee-collapsed-and-died)