ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു
Jan 18, 2022 11:03 AM | By Piravom Editor

ബ്രിട്ടൻ.... യു കെ യിലെ ഗ്ലൗസെസ്റ്റർഷെയറിൽ ചെൽട്ടൻഹാമിന് സമീപം റൗണ്ട് എബൗട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ആൻഡോവർസ്ഫോർഡിന് സമീപമുള്ള പ്രധാന റോഡിൽ ലോറിയും,കാറും കൂട്ടിയിടിച്ചാണ് അപകടം.

എറണാകുളം,മുവാറ്റുപുഴ സ്വദേശി കുന്നക്കൽ ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. കാറിൽ ഒരു കുട്ടിയടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. കാറിൽ ബിൻസ് രാജനും ഭാര്യയും കുട്ടിയും മറ്റൊരു ദമ്പതികളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിൻസ് രാജൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്.ഗുരുതരമായി പരിക്കേറ്റ ഭാര്യ അനഖയെയും കുഞ്ഞിനെയും ഓക്‌സ്‌ഫോർഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കൊല്ലം സ്വദേശി അർച്ചനയെ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അർച്ചനയുടെ ഭർത്താവ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്. ഭാര്യ അനഖയ്ക്കും കുട്ടിക്കുമൊപ്പം 2021 ഓഗസ്റ്റിലാണ് ബിൻസ് രാജൻ യുകെയിലെത്തിയത്. ലൂട്ടൺ സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്നു ഭാര്യ അനഖ. ലൂട്ടണിൽ നിന്ന് ഗ്ലൗസെസ്റ്റർഷെയറിലേക്ക് പോവുകയായിരുന്ന മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

Two persons, including a Muvattupuzha resident, were killed in a road accident in Britain

Next TV

Related Stories
അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

May 23, 2022 06:00 PM

അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

അക്ഷരലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് അക്ഷരങ്ങളെ തൊട്ടറിയുന്നതിനും കളികളിലൂടെയും പാട്ടിലൂടെയും അക്ഷരങ്ങളെ സ്വന്തം കൈക്കുള്ളിലാക്കാനും...

Read More >>
വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

May 19, 2022 06:54 AM

വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

ദിനപത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നല്‍‍കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം...

Read More >>
മോഹൻലാലിന് ഇഡി നോട്ടിസ്

May 14, 2022 06:45 PM

മോഹൻലാലിന് ഇഡി നോട്ടിസ്

പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ വിവരങ്ങൾ തേടുന്നതിനായി ആണ് മോഹൻലാലിനോട് ഹാജരാക്കാൻ ഇ.ഡി. നിർദ്ദേശം...

Read More >>
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

May 14, 2022 06:26 PM

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ...

Read More >>
അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

May 14, 2022 05:47 PM

അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

അഘോരി സന്യാസികളുടെ കുലപതിയായ മഹാകാൽ ബാബ എന്നറിയപ്പെടുന്ന ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ തലസ്ഥാനത്ത് എത്തിയത്. വേളി റെയിൽവേ സ്റ്റേഷനിൽ എത്തിയ...

Read More >>
പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

May 12, 2022 07:51 PM

പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

ശക്തമായ മഴ തുടങ്ങിയത്. രണ്ട് മണിയോടെ അംഗന്‍വാടി അടച്ച്‌ വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ നല്ലതണ്ണിയാറില്‍ വെള്ളം പൊങ്ങി. മൊബൈല്‍ റേഞ്ച് കൂടി...

Read More >>
Top Stories