---
title: "#accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്"
english_title: "#Tourist #bus #overturned #accident; 18 #people were #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214022/tourist-bus-overturned-accident-18-people-were-injured"
published_at: "2024-06-22T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667690cf21876_accident.jpg"
keywords: []
---

# #accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

> **Lead Summary:** കോട്ടയം: പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്‌.

## Article Content

കോട്ടയം: പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്‌.

പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214022/tourist-bus-overturned-accident-18-people-were-injured)