#pocsocase | മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിനിടിച്ച് അമ്മ; പരിക്കേറ്റ 59-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

#pocsocase | മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിനിടിച്ച് അമ്മ; പരിക്കേറ്റ 59-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
Jun 22, 2024 09:49 AM | By Amaya M K

പത്തനംതിട്ട: ( piravomnews.in ) വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ വയോധികനെ പെണ്‍കുട്ടിയുടെ അമ്മയുടെ മർദ്ദിച്ച സംഭവത്തിൽ പരിക്കേറ്റ 59-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പത്തനംതിട്ട ഏനാത്താണ് സംഭവം.

അടൂരിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിക്കു നേര്‍ക്ക് ബസില്‍വെച്ചായിരുന്നു തെങ്ങമം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ (59) അതിക്രമം. ഇയാള്‍ പെണ്‍കുട്ടിയെ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇയാളുടെ മുഖത്ത് അടിച്ചു. അടിയേറ്റ് രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലം പൊട്ടി. സ്‌കൂള്‍ കഴിഞ്ഞ് ബസില്‍ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് വിദ്യാര്‍ഥിനിക്ക് ദുരനുഭവമുണ്ടായത്.

ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ രാധാകൃഷ്ണ പിള്ള പിന്തുടരുകയും ചെയ്തു. തുടര്‍ന്ന് ബസിറങ്ങിയ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വിളിച്ച് അമ്മയോട് കാര്യം പറഞ്ഞു. വീട് സമീപത്ത് തന്നെയായതിനാല്‍ അമ്മ സ്ഥലത്തേക്ക് ഓടിയെത്തി.

ഈ സമയം ഒരു കടയില്‍ കയറി നില്‍ക്കുകയായിരുന്നു രാധാകൃഷ്ണ പിള്ള. തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും ഇയാളുടെ അടുത്തെത്തി കാര്യം ചോദിച്ചു. എന്നാല്‍ ഈ സമയം പെണ്‍കുട്ടിയുടെ അമ്മയോട് രാധാകൃഷ്ണപിള്ള തട്ടിക്കയറി.

തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ രാധാകൃഷ്ണന്റെ മുഖത്തടിച്ചത്. തുടര്‍ന്ന് ഇയാളുടെ മുഖത്തുനിന്ന് ചോര പൊടിഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴാണ് മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടെന്ന് വ്യക്തമായത്.

അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പോക്‌സോ വകുപ്പ് ചേര്‍ത്ത് രാധാകൃഷ്ണപിള്ളയെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഏനാത്ത് പോലീസ് അറിയിച്ചു.

#Mother #under the #nose of the #man who #misbehaved with her #daughter; #Injured 59-year-old arrested in #POCSO #case

Next TV

Related Stories
#healthdepartment | സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത

Jul 22, 2024 03:22 PM

#healthdepartment | സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത

കൂടുതലായും എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും...

Read More >>
#collapsed | നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു; പൂർത്തിയാകാതെ വീണത് ഷിയാസിന്റെ സ്വപ്നം

Jul 22, 2024 01:22 PM

#collapsed | നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു; പൂർത്തിയാകാതെ വീണത് ഷിയാസിന്റെ സ്വപ്നം

വീടെന്ന സ്വപ്നം നിലംപൊത്തിയതോടെ ഹൃദയം തകർന്ന നിലയിലാണു ഷിയാസും...

Read More >>
#LDF | പറവൂർ സഹകരണ ബാങ്കിൽ 
എൽഡിഎഫിന് തകർപ്പൻ ജയം

Jul 22, 2024 01:16 PM

#LDF | പറവൂർ സഹകരണ ബാങ്കിൽ 
എൽഡിഎഫിന് തകർപ്പൻ ജയം

വലിയ ഭൂരിപക്ഷത്തിലാണ് 15 സ്ഥാനാർഥികളും വിജയിച്ചത്. കോൺഗ്രസ് നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണിയും ബിജെപി നേതൃത്വത്തിൽ ദേശീയ ജനാധിപത്യ...

Read More >>
#routemap | സ്വകാര്യ ബസ്സിൽ ട്യൂഷൻ സെന്ററിലേക്ക്, പിന്നീട് വീട്ടിൽ: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്

Jul 22, 2024 11:14 AM

#routemap | സ്വകാര്യ ബസ്സിൽ ട്യൂഷൻ സെന്ററിലേക്ക്, പിന്നീട് വീട്ടിൽ: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്

പനിബാധിച്ചതിനെ തുടർന്ന് പിറ്റേന്ന് 8 മണിക്ക് ഓട്ടോയിൽ അടുത്തുള്ള ക്ലിനിക്കിലെത്തി. 15ന് വീട്ടിൽനിന്ന് ഓട്ടോയിൽ അടുത്തുള്ള സ്വകാര്യ...

Read More >>
#accident | അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് മടങ്ങുമ്പോൾ കാറിടിച്ച് പരിക്ക്

Jul 22, 2024 10:46 AM

#accident | അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് മടങ്ങുമ്പോൾ കാറിടിച്ച് പരിക്ക്

അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മേൽപ്പറമ്പ് പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കാൻ ഇരുവരും നഴ്സിങ് ഹോമിൽനിന്ന് അപകടസ്ഥലത്തേക്ക് തിരികെയെത്തി റോഡ്...

Read More >>
#ration | റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് റേഷൻ കടകൾ അടച്ചിടും

Jul 22, 2024 10:29 AM

#ration | റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് റേഷൻ കടകൾ അടച്ചിടും

ഓണം അടക്കമുള്ള ഉത്സവ സീസണുകൾ വരാനിരിക്കെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക് പോയാൽ പൊതുവിതരണരംഗം...

Read More >>
News Roundup