---
title: "#buildingcollapsed | മട്ടാഞ്ചേരി ബസാറിലെ പൗരാണിക കെട്ടിടം ഭാഗികമായി തകർന്നു "
english_title: "The #ancient #building in #Mattancherry #Bazaar was #partially #destroyed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213842/the-ancient-building-in-mattancherry-bazaar-was-partially-destroyed"
published_at: "2024-06-21T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675903d60a9b_destroyed.jpg"
keywords: []
---

# #buildingcollapsed | മട്ടാഞ്ചേരി ബസാറിലെ പൗരാണിക കെട്ടിടം ഭാഗികമായി തകർന്നു 

> **Lead Summary:** മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി ബ​സാ​റി​ൽ വാ​ഴ​ക്ക പാ​ല​ത്തി​ന്​ സ​മീ​പ​ത്തെ പൗ​രാ​ണി​ക പാ​ണ്ടി​ക​ശാ​ല കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി തക​ർ​ന്നു​വീ​ണു.

## Article Content

മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി ബ​സാ​റി​ൽ വാ​ഴ​ക്ക പാ​ല​ത്തി​ന്​ സ​മീ​പ​ത്തെ പൗ​രാ​ണി​ക പാ​ണ്ടി​ക​ശാ​ല കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി തക​ർ​ന്നു​വീ​ണു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​​ന്‍റെ പി​റ​കു​വ​ശ​ത്ത് പു​തി​യ നി​ർ​മാ​ണ​ങ്ങ​ൾ നി​യ​മ​ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചി​രി​ക്ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന്‍റെ റോ​ഡി​​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണ് ഭാ​ഗി​മാ​യി വീ​ണ​ത്. കെ​ട്ടി​ട​ത്തോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ട അ​​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ്​ ത​ക​ർ​ന്നു.

മ​ഴ പെ​യ്തി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​സാ​റി​ലെ മ​റ്റൊ​രു പാ​ണ്ടി​ക​ശാ​ല​യു​ടെ ഭാ​ഗ​വും ത​ക​ർ​ന്നു​വീ​ണി​രു​ന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213842/the-ancient-building-in-mattancherry-bazaar-was-partially-destroyed)