---
title: "#Viperfound |ആരോഗ്യ കേന്ദ്രത്തിൽ അണലി;കണ്ടത് കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ"
english_title: "#Viper in the #health #center; seen in the #room where #children are given #vaccinations"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213832/viper-in-the-health-center-seen-in-the-room-where-children-are-given-vaccinations"
published_at: "2024-06-21T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667589f167b50_viper.jpg"
keywords: []
---

# #Viperfound |ആരോഗ്യ കേന്ദ്രത്തിൽ അണലി;കണ്ടത് കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ

> **Lead Summary:** പാലക്കാട്: പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ അണലിയെ കണ്ടെത്തി. വാക്സിനേഷൻ റൂമിലാണ് അണലി എത്തിയത്.

## Article Content

പാലക്കാട്: പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ അണലിയെ കണ്ടെത്തി. വാക്സിനേഷൻ റൂമിലാണ് അണലി എത്തിയത്.

കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ ഇന്നലെയാണ് അണലിയെ കണ്ടത്. മുറി തുറക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനാണ് മൂലയിൽ ചുരുണ്ട് കിടക്കുന്ന  അണലി പാമ്പിനെ കണ്ടത്. 

തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് അണലിയെ പിടികൂടി. മുറിയുടെ പൊളിഞ്ഞ് കിടക്കുന്ന ജനൽ വഴിയാണ് പാമ്പ് അകത്തുകടന്നതെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213832/viper-in-the-health-center-seen-in-the-room-where-children-are-given-vaccinations)