കോട്ടയം.... ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. അപകടത്തിൽ 16 പേർക്ക് പരിക്ക്. പുലർച്ചെ 2.15 ഓടെ ആയിരുന്നു സംഭവം.
പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് നിന്നും മാട്ടുപെട്ടിക്കുപോയ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ വഴിയരികിലെ നിരവധി പോസ്റ്റിൽ ഇടിച്ച ശേഷമാണ് ബസ് തലകീഴായി മറിഞ്ഞത്
KSRTC bus overturns at Ettumanoor base